Friday, November 8, 2024
spot_img
More

    മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിൽ 12 മുതൽ 15 വരെ

    ബർമിങ്ഹാം:  പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ യൂറോപ്പിന്റെ മണ്ണിൽ കത്തിപ്പടരാൻ ഇനി ഒൻപത് നാളുകൾ.കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം  അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ , ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ  നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിൽ  12 മുതൽ 15 വരെ നടക്കും. 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായർ ഉച്ചയ്ക്ക് 2 ന് അവസാനിക്കും.കുട്ടികൾക്ക് പ്രത്യേക ക്‌ളാസ്സുകൾ ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ  ധ്യാനത്തിൽ പങ്കെടുക്കും .

    . പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ പൂർണ്ണതയിലെത്തുമ്പോൾ  ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും .

     കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. https://youtu.be/dvKudUhOlGs.    നവസുവിശേഷവത്ക്കരണരംഗത്ത്‌  പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ  അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്‌ ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ    റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവർ നയിക്കുന്ന  മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് അനേകരുടെ ഹൃദയവാതിലുകൾ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.

    അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ  ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള  ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. 5 ന് ബുക്കിങ് അവസാനിക്കും. താഴെ കാണുന്ന വെബ്‌സൈറ്റിൽ  നേരിട്ട്  ബുക്ക്ചെയ്യാവുന്നതാണ്.www.afcmuk.org

    അഡ്രസ്സ് ;
    THE  HAYES ,

    SWANWICK

    DERBYSHIRE

    DE55 1AU

    കൂടുതൽ വിവരങ്ങൾക്ക് അനീഷ് തോമസ്   – 07760254700
    ബാബു ജോസഫ്   – 07702061948

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!