Tuesday, April 8, 2025
spot_img

അമലോത്ഭവ തിരുനാളിന് എങ്ങനെ ആത്മീയമായി ഒരുങ്ങാം?

ഡിസംബര്‍ എട്ടിന് ഏതാനും ദിവസങ്ങള്‍ മാത്രം. അന്നാണല്ലോ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ നാം ആഘോഷിക്കുന്നത്.

1854 ല്‍ പോപ്പ് പിയൂസ് ഒമ്പതാമനാണ് മാതാവിന്റെ അമലോത്ഭവത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ഈ ദിവസത്തിന് മുന്നോടിയായി നമുക്കെങ്ങനെയാണ് ആത്മീയമായി ഒരുങ്ങാന്‍ കഴിയുന്നത്? മരിയഭക്തരായ നമുക്ക് പ്രത്യേകമായി ഈ ദിവസത്തെ എങ്ങനെയാണ് സ്വീകരിക്കാന്‍ കഴിയുന്നത്?

ഇതാ ചിലമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

വിശുദ്ധ അന്നായുടെയും യോവാക്കിമിന്റെയും മാധ്യസ്ഥം യാചിക്കുക.

പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായിരുന്നു അന്നായും യോവാക്കിമും. അവരുടടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുക. മാതാവിനെ വളര്‍ത്തിയ നല്ല മാതാപിതാക്കളായിരുന്നുവല്ലോ അവര്‍.

മാമ്മോദീസായുടെ നന്ദി പ്രകാശിപ്പിക്കുക,

നമ്മുടെ മാമ്മോദീസാ ദിവസത്തെയോര്‍ത്ത് നാം നന്ദിപറയുക. ഉത്ഭവപാപത്തെ ശുദ്ധീകരിച്ച ദിവസമാണല്ലോഅത്. ഈ ദിവസത്തിന്റെ ഓര്‍മ്മ കൊണ്ടുവരിക. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തകളാല്‍ മനസ്സ്‌നിറയ്ക്കുക

ആത്മാവിനെ ശുദ്ധീകരിക്കുക

ആത്മാവിന്റെ പാപക്കറകളെല്ലാം കഴുകിക്കളയുക. കുമ്പസാരിക്കുക. ദിവ്യകാരുണ്യം സ്വീകരിക്കുക. കാരുണ്യപ്രവൃത്തികള്‍ ചെയ്യുക, ദരിദ്രരെ സഹായിക്കുക

മനസ്സിനെയും കാഴ്ചകളെയും നിയന്ത്രിക്കുക

അരുതാത്ത ചിന്തകളിലേക്ക് പോകാത്ത വിധം മനസ്സിനെ നിയന്ത്രിക്കുക. കാഴ്ചകളെ നിയന്ത്രിക്കുക. ആത്മീയമായി വളരാന്‍ സഹായിക്കുന്ന വിധത്തിലുള്ള കാഴ്ചകള്‍ കാണുക. പുസ്തകങ്ങള്‍ വായിക്കുക. മനസ്സും ഹൃദയവും ഒരുപോലെ ശുദ്ധിയാക്കുക.

ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക

ആത്മാവുംമനസ്സും പോലെ തന്നെയാണ് പരിസരങ്ങളുടെ ശുദ്ധിയാക്കലും ശുചീകരണവും. വീടും പരിസരവും മാത്രവുമല്ലദേവാലയങ്ങളുടെ പരിസരങ്ങളും ഈ പ്രത്യേകദിവസത്തിന്റെ ഓര്‍മ്മയ്ക്കും അതിന്റെ അര്‍ത്ഥപൂര്‍ണ്ണമായ ആചരണത്തിനും വേണ്ടി വൃത്തിയാക്കുക

മാതാവിനെ വണങ്ങുക


മാതാവിനെ വണങ്ങുന്ന ഗാനങ്ങള്‍ ആലപിക്കുക, ചിത്രംവരയ്ക്കുക. മാതാവിന്റെ രൂപക്കൂടുകള്‍ അലങ്കരിക്കുക.

മാതാവിന്റെ കാശുരൂപം ധരിക്കുക


മാതാവിന്റെ അത്ഭുത കാശുരൂപം ധരിക്കുക. മാതാവിനോട് വിശുദ്ധര്‍ പ്രാര്ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലുക

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!