ന്യൂയോര്‍ക്ക്: തീവ്രവാദവും ക്രൈസ്തവര്‍ക്കുനേരെയുള്ള പീഡനങ്ങളും വര്‍ദ്ധിക്കുമ്പോള്‍ അത് സഭയെ ശക്തിപ്പെടുത്തുകയും സഭയുടെ പ്രവാചകദൗത്യം ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്യുന്നത് എന്ന് ശ്രീലങ്കയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍ ഫാ. നെവില്ലെ ഫെര്‍നാര്‍ഡോ.ഇക്കാലത്ത് പ്രവാചകന്മാരുടെ റോളാണ് ഞങ്ങള്‍ക്കുള്ളത്. ക്രൈസ്തവ മതപീഡനങ്ങള്‍ നടക്കുമ്പോഴും സമാധാനശ്രമങ്ങള്‍ നടത്താനും മതാന്തരസംവാദത്തിനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അദ്ദേഹം പറഞ്ഞു .
ഫ്രാന്‍സിസ്‌ക്കന്‍ പ്രൊവിന്‍ഷ്യാല്‍ ആയിരുന്ന അദ്ദേഹം സ്‌ഫോടനം നടന്ന നെഗോംബോയിലെ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ചിന് സമീപമാണ് താമസിച്ചിരുന്നത്. ഒരു മനുഷ്യന്‍ വലിയൊരു ബാഗുമായി പള്ളിയിലേക്ക് പ്രവേശിക്കുന്നത് അദ്ദേഹം നോക്കിനിന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ കണ്ടത് ഒ രുപൊട്ടിത്തെറിയും ആളുകള്‍ ജീവരക്ഷാര്‍ത്ഥം പുറത്തേക്ക് കുതിക്കുന്നതുമാണ്.
ഞങ്ങളുടെ തൊട്ടടുത്തെല്ലാം മുസ്ലീംവിഭാഗത്തില്‍ പെട്ടവരുണ്ട്.. അവര്‍ ആരോടും ഞങ്ങള്‍ക്ക് ശത്രുതയില്ല. അവരെല്ലാം ഞങ്ങള്‍ക്ക് സഹോദരങ്ങളാണ്. ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരല്ല പക്ഷേ സത്യം ഞങ്ങള്‍ക്കറിയണം. സത്യം അറിയുന്നത് സമാധാനശ്രമങ്ങളുടെ വലിയൊരു ഭാഗമാണ്. അദ്ദേഹം പറഞ്ഞു.
ലിസ്റ്റനിങ് റ്റു സര്‍വൈവേഴ്‌സ് ഓഫ് റിലീജിയസ് ഫ്രീഡം ദ കോള്‍ റ്റു റിലീജിയസ് ഫ്രീഡം എന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.ഒബ്ലേറ്റ് വൈദികനും ഫിലിപ്പൈന്‍സുകാരനുമായ റോമിയോ സാനിയേലും അഭിമുഖത്തില്‍ പങ്കെടുത്തു.