കൊച്ചി: അതിജീവനത്തിനായി തെരുവില്‍ ഇറങ്ങേണ്ടിവന്ന കര്‍ഷകസമൂഹത്തിന്റെ കണ്ണീരൊപ്പാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കാന്‍ കര്‍ഷകമഹാസംഗമം വഴിയൊരുക്കട്ടെയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കണ്ണൂരില്‍ ഇന്ന് നടക്കുന്ന കര്‍ഷക മഹാസംഗമത്തിനും കര്‍ഷകറാലിക്കും ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ ഭാവി മാത്രമല്ല നിലനില്പുപോലും ഭീഷണിയിലാണ്. ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെകര്‍ഷകര്‍വലയുമ്പോല്‍ അമിത വിലയ്ക്ക് അതേ ഉല്പന്നം വാങ്ങാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്ക് നാള്‍ക്കുനാള്‍ വില കുറയുമ്പോല്‍ അവ ഉപയോഗിച്ചുണ്ടാക്കുന്ന സാധനങ്ങള്‍ക്ക് ദിവസവും വില കയറുന്നു. മാര്‍ ആലഞ്ചേരി പറഞ്ഞു.
മാനുഷികമായ എല്ലാറ്റിന്റെയും അനുരണനം സഭയില്‍ ഉണ്ടാകേണ്ടതുണ്ടെന്നുംഅ്തുകൊണ്ടാണ് കര്‍ഷകസമൂഹത്തിന്റെ വിഷമസന്ധിയില്‍ അവര്‍ക്കൊപ്പം ഇറങ്ങാന്‍ സഭ തയ്യാറായതെന്നും ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി കര്‍ഷക സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ തുറന്നുകാട്ടുന്നതിന് മുന്‍കൈയെടുത്ത തലശ്ശേരി അതിരൂപതയെ അഭിനന്ദിക്കുന്നുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.