വെടിയുണ്ട തുളഞ്ഞുകയറിയ കാസയ്ക്ക് മുമ്പില്‍ വിശ്വാസികള്‍ മുട്ടുകുത്തി പ്രാര്‍ത്ഥനാപൂര്‍വ്വം കൈകള്‍ കൂപ്പി നിന്നു.. ഇറാക്കിലെ ഖാര്‍ഘോഷില്‍ നിന്നെത്തിയ കാസയ്ക്കു മുമ്പിലാണ് അമേരിക്കയിലെ വിശ്വാസികള്‍ ഇപ്രകാരം നിന്നത്. ഐഎസ് തേര്‍വാഴ്ചയുടെ കാലത്ത് ക്രിസ്തീയ സാക്ഷ്യത്തിന്റെ പ്രതീകമായിട്ടാണ് ഈ കാസ നിലകൊള്ളുന്നത്.
വാഷിംങ്ടണ്‍ ഡിസിയില്‍ നവംബര്‍ 23 നാണ് ഈ കാസ എത്തിയത്.ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസിലിക്കയില്‍ എ നൈറ്റ് ഓഫ് വിറ്റ്‌നസ് എന്ന പേരില്‍ നടത്തിയ പ്രോഗ്രാം എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് സംഘടിപ്പിച്ചത്.
വെടിയുണ്ട തുളച്ചുകയറിയ കാസയ്ക്ക് മുമ്പില്‍ നിന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവരോര്‍മ്മിച്ചത് വിശ്വാസത്തിന് വേണ്ടി രകതസാക്ഷിത്വം വരിച്ച ക്രൈസ്തവരെയാണ്. മുസ്ലീം കാലിഫേറ്റ് സ്ഥാപിക്കാനുള്ള മുസ്ലീം തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ആയിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയുംക്രൈസ്തവദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. പതിനായിരങ്ങള്‍ പലായനം ചെയ്തു.
എങ്കിലും ഇപ്പോള്‍ ഇറാക്കില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന സൂചനകള്‍ അവിടവിടെയായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട് നൈറ്റ്‌സ് ഓഫ് കൊളംബസും എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും സംയുക്തമായി ഇവിടെ ദേവാലയം, വീടുകള്‍,സ്‌കൂളുകള്‍ എന്നിവയുടെ പുനരുദ്ധാരണപ്രവര്‍ത്തനം വിജയപ്രദമായി നടത്തിവരുന്നു.