ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡിന് സേക്രട്ട് ഹാര്‍ട്ട് സന്യാസസഭാംഗവും ഗൈനക്കോളജിസ്റ്റും മലയാളിയുമായ സിസ്റ്റര്‍ റോസ് ടോം അര്‍ഹയായി. അരുണാച്ചല്‍പ്രദേശിലെ വിദൂരഗ്രാമങ്ങളില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുകയാണ് സിസ്റ്റര്‍.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് അവാര്‍ഡ് നല്കിയത്. മിയാവോ രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന്റെ ക്ഷണപ്രകാരമാണ് സിസ്റ്റര്‍ അരുണാച്ചല്‍പ്രദേശിലേക്ക് വന്നത്. സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെബിഎം ഹോസ്പിറ്റലില്‍ ജോലി ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. മ്യാന്‍മാറിന്റെയും ചൈനയുടെയും അതിരിലാണ് ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്.
ശിശുമരണനിരക്ക് കൂടുതലുളള സംസ്ഥാനമാണ് അരുണാച്ചല്‍പ്രദേശ്. ജനങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ബോധവല്ക്കരണം നടത്തുന്നതിനും മൊബൈല്‍ ക്ലിനിക്കിന് നേതൃത്വം നല്കുന്നതിനും സിസ്റ്റര്‍ മുമ്പന്തിയിലുണ്ട്.
സിസ്റ്റര്‍ റോസ്‌ടോം ഞങ്ങളുടെ ആളുകള്‍ക്ക് വളരെ വലിയ അനുഗ്രഹമാണ്. ബിഷപ് പള്ളിപ്പറമ്പില്‍ പറയുന്നു.