Monday, March 17, 2025
spot_img
More

    പ്രശ്നത്തില്‍ കഴിയുന്ന ദമ്പതികള്‍ ഒരുമിച്ചിരുന്ന് വായിച്ചുധ്യാനിക്കേണ്ട തിരുവചനഭാഗങ്ങള്‍


    ദമ്പതികള്‍ ഒരുമിച്ച് ബൈബിള്‍ വായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലിക് പ്രബോധന രേഖയായ അമോറിസ് ലെറ്റീഷ്യയില്‍ പറയുന്നുണ്ട്. ദൈവവചനം സദ്വാര്‍ത്ത മാത്രമല്ല വ്യക്തിയുടെ ജീവിതത്തിലും അതിശയകരമായ മാറ്റങ്ങള്‍വരുത്താന്‍ സഹായിക്കും എന്നതുകൊണ്ടാണ് പാപ്പ അക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. ജീവിതത്തിലെ വ്യത്യസ്തസന്ദര്‍ഭങ്ങളിലും വൈഷമ്യമേറിയ ചുറ്റുപാടുകളിലും മു്‌ന്നോട്ടുപോകാന്‍ തിരുവചനം നമുക്ക് ശക്തിയും പ്രേരണയും നല്കുന്നുണ്ട്. ദാമ്പത്യം പോലെ സങ്കീര്‍ണ്ണമായ ഒരു ബന്ധത്തില്‍ ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ തലപൊക്കാറുമുണ്ട്.

    ഇത്തരം അവസ്ഥകളെ അതിജീവിക്കാനും സമാധാനത്തോടെയും രമ്യതയോടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗം വിശുദ്ധ ഗ്രന്ഥം പകര്‍ന്നുനല്കുന്നുണ്ട്. അതിലേക്കായി ചില നി്ശ്ചിതഭാഗങ്ങള്‍ ദമ്പതികള്‍ ഒരുമിച്ചുവായിക്കേണ്ടതുമാണ്.

    തോബിത്തിന്റെ പുസ്തകത്തിലെ ഏഴാം അധ്യായം 9-13 വചനഭാഗമാണ് ദമ്പതികള്‍ വായിക്കേണ്ടത്. തോബിയാസിന്റെയും സാറായുടെയും വിവാഹമാണ് ഇവിടെത്തെ പ്രതിപാദ്യം.

    ദൈവമേ എന്നോട് കരുണ കാണിക്കണമേ എന്ന അമ്പതാം സങ്കീര്‍ത്തനമാണ് മറ്റൊന്ന്. അതില്‍ തന്നെ മൂന്നുമുതല്‍ 14 വരെയുള്ള തിരുവചനങ്ങള്‍.

    ഏശയ്യ 40 ാം അധ്യായം 28 മുതല്‍ 31 വരെയും 41 ലെ 13 ാം വചനവും ദമ്പതികള്‍ വായിക്കണം.

    പുതിയ നിയമത്തില്‍ ഈശോ കടലിനെ ശാന്തമാക്കുന്നതാണ് മറ്റൊരുഭാഗം. ദാമ്പത്യത്തിലെ എല്ലാ പ്രശ്‌നങ്ങളെയും ശാന്തമാക്കാന്‍ കഴിയുന്ന ദൈവത്തെ പ്രശ്‌നങ്ങളിലേക്ക് വിളിക്കുക.

    കാനായിലെ കല്യാണമാണ് മറ്റൊരു പുതിയനിയമഭാഗം. ദൈവത്തിന്റെ ഇടപെടല്‍ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്ന് വ്യക്തമാക്കിത്തരാന്‍ ഇതിലും നല്ല മറ്റൊരുഭാഗമില്ല.

    എഫേസുസ് 4,1-6 ഉംവായിക്കുക. ദമ്പതികള്‍ക്ക് അത്യാവശ്യം വേണ്ട എല്ലാകാര്യങ്ങളും പൗലോസ് അപ്പ്‌സ്‌തോലന്‍ ഇതില്‍ പറയുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!