മേരി മാഗ്ദലിന്റെ ജീവിതകഥ പറയുന്ന ചിത്രം ഏപ്രില്‍ 12 ന് അമേരിക്കയിലെ തീയറ്ററുകളിലെത്തും. നോമ്പുകാലത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നുവെങ്കിലും വിതരണക്കമ്പനിയിലെ ചില പ്രശ്‌നങ്ങള്‍ മൂലം ചിത്രം അമേരിക്കയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ ഐഎഫ്‌സി യാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.
റൂണി മാറായാണ് മേരി മഗ്ദലനയായി അഭിനയിക്കുന്നത. ജോവാക്കിം ഫൊനീക്‌സ് ആണ് ഈശോയായി വേഷമിടുന്നത്. വില്യം ഡാഫേ, ജിം കാവൈസെല്‍, ഇവാന്‍ മഗ് ഗ്രിഗോര്‍ എന്നിവരാണ് ശ്രദ്ധയാകര്‍ഷിച്ചിരുന്ന പല ചിത്രങ്ങളിലും ക്രിസ്തുവിനെ അവതരിപ്പിച്ചിരുന്നത്.