കെനിയ: സോമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാഡിക്കല്‍ ഇസ്ലാമിക് തീവ്രവാദി ഗ്രൂപ്പായ അല്‍ ഷഹബാബ് നടത്തിയ ബസ് ആക്രമണത്തില്‍ 11 കെനിയന്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നെയ്‌റോബിയില്‍ നിന്ന് മന്‍ഡേറായിലേക്ക് പോവുകായിരുന്ന ബസ് ആണ് ഭീകരര്‍ ആക്രമിച്ചത്. സോമാലിയായുടെ അതിര്‍ത്തിയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്.
കൊല്ലപ്പെട്ടവരെല്ലാം പോലീസ് ഉദ്യോഗസ്ഥരായിരുന്നു. അല്‍-ഷഹബാബ് കുറ്റകൃത്യം ഏറ്റെടുത്തു. സോമാലി ഗവണ്‍മെന്റിനെ പുറത്താക്കാന്‍ കഴിഞ്ഞ നാലുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭീകരസംഘടനയാണ് ഇത്.
സീക്രട്ട് സെക്യൂരിറ്റി ഏജന്റുമാരും ഗവണ്‍മെന്റ് ഉദ്യോസ്ഥരും ആയവരാണ് കൊല്ലപ്പെട്ടത് എന്ന് ഭീകരസംഘടന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നാല്പതാം സ്ഥാനത്താണ് കെനിയ. സോമാലിയ ലോകത്ത് മൂന്നാം സ്ഥാനത്താണ് മതപീഡനങ്ങളുടെ പട്ടികയിലുള്ളത്.