Friday, March 21, 2025
spot_img
More

    പൗരത്വ നിയമ ഭേദഗതി: സംയമനത്തിന്റെ പാതയാണ് സഭയുടേത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    കൊച്ചി: പൗരത്വ നിയമഭേദഗതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ പുനരവലോകനം നടത്തണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നിയമം നടപ്പാക്കുന്ന രീതിയെ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടക്കേണ്ടത് ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

    സംയമനത്തിന്റെ പാതയാണ് സഭ എന്നും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് സഭ സര്‍ക്കാരിനെ അറിയിക്കും. പൗരത്വനിയമ ഭേദഗതി സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ മതങ്ങള്‍ തമ്മിലുള്ള ഭിന്നതയും വര്‍ഗ്ഗീയതയുമായി വളരാന്‍ അനുവദിക്കരുത്. അദ്ദേഹം അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!