ലൈഷെറ്റ്‌സര്‍: ക്രൈസ്തവമതപീഡനത്തിന്റെ ഇരകളായി കഴിയുന്ന ലോകമെങ്ങുമുള്ളവരോട് ഐകദാര്‍ഢ്യം പുലര്‍ത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആഹ്വാനം. ക്രിസ്തുമസ് തലേരാത്രി നല്കിയ വീഡിയോസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകം മുഴുവനും മതപീഡനത്തിന്റെ ഇരകളായി കഴിയുന്ന ക്രൈസ്തവരെ ഈ ക്രിസ്തുമസ് ദിനത്തില്‍ ഓര്‍മ്മിക്കുക. വളരെ സ്വകാര്യമായും രഹസ്യമായും പ്രിസണ്‍ ജയിലുകളില്‍ പോലും ക്രിസ്തുമസ് ആഘോഷിക്കപ്പെടുന്നവരെ സ്മരിക്കുക. നമുക്ക് ഈ ക്രൈസ്തവരോട് ഐകദാര്‍ഢ്യം പുലര്‍ത്തണം. വിശ്വാസം അനുഷ്ഠിക്കാന്‍ തടസ്സമായി നില്്ക്കുന്നവയെ പ്രതിരോധിക്കണം. അദ്ദേഹം പറഞ്ഞു.
ലോകവ്യാപകമായി നടക്കുന്ന ക്രൈസ്തവമതപീഡനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം യുകെ വിദേശകാര്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തെ ചാള്‍സ് രാജകുമാരനും അപലപിച്ചിരുന്നു.