പാരീസ്: പുരാതനമായ നോട്രഡാം കത്തീഡ്രല്‍ സംരക്ഷിക്കപ്പെടാനുള്ള സാധ്യത വെറും അമ്പതു ശതമാനം മാത്രമാണെന്ന് റെക്ടര്‍ മോണ്‍ പാട്രിക് ഷൂവെറ്റ്. ഈ വര്‍ഷം ഏപ്രില്‍ 15 നുണ്ടായ അഗ്നിബാധ കത്തീഡ്രലിനെ കാര്യമായ രീതിയില്‍ ബാധിച്ചിരുന്നു.
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ നിന്ന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്താമെന്ന് ഉറപ്പുണ്ടെങ്കിലേ മറ്റ് ജോലികള്‍ ആരംഭിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് അധികാരികള്‍. കത്തീഡ്രല്‍ ദുര്‍ബലമായിരിക്കുകയാണ്.
അതുകൊണ്ടുതന്നെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയകരമാകും എന്ന് സംശയവുമുണ്ട്. ഇത്തവണ നോട്രഡാം കത്തീഡ്രലില്‍ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയിരുന്നില്ല.
216 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു തിരുക്കര്‍മ്മങ്ങള്‍ ഇവിടെ നടത്താതിരുന്നത്.