തിരുവനന്തപുരം: അധികാരവും ബലവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നത് ഭരണഘടനയ്ക്ക് യോജിച്ച കാര്യമല്ല എന്ന് ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യം. യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തില്‍ വലിയ സംഭാവനകള# ചെയ്തവരാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹം. ഭരണഘടന രൂപീകരിച്ച വേളയില്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ വികസനത്തെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നുവെങ്കിലും സമുദായത്തെ സംരക്ഷിക്കാന്‍ ഭരണഘടനാ ശില്പികള്‍ അവര്‍ക്ക് ചില അവകാശങ്ങള്‍ അംഗീകരിച്ചു നല്കി. ആ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത് ആര്‍ക്കും അംഗീകരിക്കാനാവില്ല.
യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കാതെയാണ് അവരുടെ അവകാശങ്ങള്‍ റദ്ദാക്കിയത്. എടുത്തുകളഞ്ഞ അവകാശം പുനസ്ഥാപിക്കണം. ആര്‍ച്ച് ബിഷപ് സൂസൈപാക്യം ആവശ്യപ്പെട്ടു.