പ്രത്യേകമായ ഭക്തി ഉണര്‍ത്തക്കവിധത്തിലാണ് കത്തോലിക്കാ സഭ ഓരോ മാസവും നീക്കിവച്ചിരിക്കുന്നത്. ജനുവരി മാസം പുതുവര്‍ഷത്തിലെ ആദ്യ മാസം മാത്രമല്ല കത്തോലിക്കരെ സംബന്ധിച്ചിടത്തോളം. അത് ഈശോയുടെ പരിശുദ്ധമായ നാമത്തെ പ്രത്യേകമായി വണങ്ങുന്നതിനായി നീക്കിവച്ചിരിക്കുന്ന മാസമാണ്,
month of holy name of jesus എന്നാണ് ഇത് അറിയപ്പെടുന്നത്. ജീസസ് എന്ന വാക്കിന്റെ അര്‍ത്ഥം ഗോഡ് സേവ്‌സ് എന്നാണ്. നമ്മുടെ രക്ഷകനായ ഈശോയുടെ പരിശുദ്ധ നാമത്തെ ഈ മാസം നമുക്കെങ്ങനെയെല്ലാം വണങ്ങാം, ആദരിക്കാം, ബഹുമാനിക്കാം എന്നതിനെക്കുറിച്ച് നമുക്കാലോചിക്കാം.
ഈ മാസം നാം തീരുമാനമെടുക്കേണ്ട ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കാതിരിക്കുക എന്നതാണ്. ദൈവത്തിന്റെ നാമത്തില്‍ ആണയിടുന്നവര്‍ നമുക്കിടയില്‍ പോലും ധാരാളമുണ്ട്. ഇത്തരം ദുശ്ശീലങ്ങള്‍ ഇന്ന് തന്നെ അവസാനിപ്പിക്കുക.
ഈശോയുടെ നാമം കേള്‍ക്കുമ്പോഴെല്ലാം ശിരസ് കുനിക്കുക. എല്ലാ മുട്ടും മടങ്ങും ഈശോയുടെ നാമം കേള്‍ക്കുമ്പോള്‍ എന്നാണല്ലോ അപ്പസ്‌തോലന്‍ ഓര്‍മ്മപ്പെടുത്തുന്നത്. അതുകൊണ്ട് ഈശോയെന്ന തിരുനാമം കേള്‍ക്കുമ്പോഴെല്ലാം ശിരസ്‌കുനിക്കുകയെങ്കിലും ചെയ്യുക.. മുട്ടുകള്‍ കുത്താന്‍ കഴിയുന്ന സാഹചര്യമല്ലെങ്കില്‍ മനസ്സിലെങ്കിലും മുട്ടുകുത്താന്‍ ശ്രമിക്കുക.
ഹോളിനെയിം ഓഫ് ജീസസിന്റെ തിരുനാള്‍ ജനുവരി മൂന്നിനാണ് ആഘോഷിക്കുന്നത്. അന്നേദിവസം വിശുദ്ധ കുര്‍ബാനയ്ക്ക് പോകുകയും ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുകയും ചെയ്യുക.
ഈശോ എന്ന തിരുനാമം ഭവനങ്ങളില്‍ എഴുതിവയ്ക്കുക. ഈശോയെന്ന തിരുനാമം എഴുതിവയ്ക്കുന്നതിലൂടെ നാം അവിടുത്തെ മഹത്വപ്പെടുത്തുകയും സ്‌നേഹിക്കുകയുമാണ് ചെയ്യുന്നത്.
ഈശോയെ നമുക്ക് കിട്ടിയത് മാതാവിലൂടെയും യൗസേപ്പിതാവിലൂടെയുമാണ്. അതുകൊണ്ട് ഈ വിശുദ്ധ മാതാപിതാക്കളുടെ മാധ്യസ്ഥം നമുക്ക് തേടി പ്രാര്‍ത്ഥിക്കാം.
ഈശോയുടെ തിരുനാമത്തോട് പ്രത്യേകമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധയായിരുന്നു സിയന്നയിലെ വിശുദ്ധ ബെര്‍ണാര്‍ഡിന്‍. ഈ വിശുദ്ധയോടുള്ള നൊവേനപ്രാര്‍ത്ഥനയ്ക്കും ഈ മാസം തുടക്കം കുറിക്കാം.
ഇങ്ങനെ പല വഴിയിലൂടെ ഈശോയുടെ നാമത്തിന് നമുക്ക് മഹത്വം കൊടുക്കാം. ഈശോയെ മഹത്വപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ കുറിപ്പുകള്‍ മറ്റുള്ളവരിലേക്ക് പ്രചരിപ്പി്ക്കുക.ന മുക്ക് ഈശോയെ മഹത്വപ്പെടുത്തി ജീവിക്കാം.