Friday, December 27, 2024
spot_img
More

    എന്തുകൊണ്ടാണ് മറിയത്തിന്റെ മാതൃത്വം നമുക്ക് സുരക്ഷിതത്വവും സൗഖ്യവും നല്കുന്നത്?


    ചില നേരങ്ങളില്‍ നാം മാതാവിനെ മറന്നുപോകാറുണ്ട്. ഇതാ നിന്റെ അമ്മയെന്ന ഈശോയുടെ വാക്കിനെ മറന്നുപോകാറുണ്ട്. എന്നാല്‍ നാം ഒരിക്കലും വിസ്മരിക്കരുതാത്ത നാമമാണ് പരിശുദ്ധ മറിയത്തിന്റേത്.

    വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത് എല്ലാവരും നിര്‍ബന്ധമായും ആശ്രയത്വം കണ്ടെത്തേണ്ടവളാണ് മറിയം എന്നാണ്. അവള്‍ നമ്മുടെ ആത്മീയമാതാവാണ്.

    മാതാവിന്റെ സാന്നിധ്യത്തില്‍ നാം കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി മാറുന്നു. നമ്മുടെ ആത്മീയ രക്ഷ മാത്രമാണ് മാതാവിന്റെ ആഗ്രഹം. ആത്മീയമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും മറിയം നമ്മെ രക്ഷിക്കുന്നു. ജീവിതത്തിലെ ആപത്തുകളില്‍ സംരക്ഷണകവചം തീര്‍ക്കുന്നു. പ്രലോഭനങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ നമുക്ക് ആശ്രയം കണ്ടെത്താവുന്നവളും മറിയം തന്നെ.

    മറിയത്തോടു ചേര്‍ന്നുനില്‍ക്കുന്നവരെല്ലാം ഈശോയോടും ചേര്‍ന്നാണ് നില്ക്കുന്നത്. മറിയത്തില്‍ നാം ശരണംവയ്ക്കുകയാണെങ്കില്‍ നാം വിളിക്കുമ്പോഴെല്ലാം അവള്‍ നമ്മുടെ സഹായത്തിനായി ഓടിയെത്തും.

    ലൗകികലോകത്തിലെ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് എന്താണ് വേണ്ടതെന്നും എപ്പോഴാണ് വേണ്ടതെന്നും അറിയാവുന്നതുപോലെ നമ്മുടെ ആത്മീയ അമ്മയായ മറിയത്തിനും നമ്മുടെ ആവശ്യങ്ങള്‍ ഓരോന്നും വ്യക്തമായി അറിയാം. മറിയം നമ്മെ സഹായിക്കും. രക്ഷിക്കും. ഈശോയുടെ അടുക്കലെത്തും.

    അതുകൊണ്ട് മറിയത്തെ സ്വന്തം അമ്മയായി സ്വീകരിക്കുമെന്ന് ഒരിക്കല്‍കൂടി നമുക്ക് ഈ ദിവസം പ്രതിജ്ഞയെടുക്കാം. മറിയത്തില്‍ന ിന്ന് അകന്നുജീവിക്കുന്നവരിലേക്ക് ഈ സന്ദേശം എത്തിക്കാനും എല്ലാവരും ശ്രമിക്കുക.

    അമ്മേ മാതാവേ ഞങ്ങളെ കൈവെടിയല്ലേ. ഞങ്ങളുടെ മനസ്സും ശരീരവും ആത്മാവും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. എന്റെ അമ്മേ എന്റെ ആശ്രയമേ…

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!