മെക്‌സിക്കോ: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദികര്‍ക്ക് നേരെ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മെക്‌സിക്കോയില്‍ നിന്ന് വീണ്ടുമൊരു ആക്രമണ റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോയ വൈദികനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് വെടിയേറ്റിട്ടുമുണ്ട്. ഫാ. റോളി പിനാ കാമാച്ചോ എന്ന വൈദികനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതത് പിന്നീട് ഹൈവേയില്‍ വെടിയുണ്ടകളേറ്റ നിലയില്‍ കണ്ടെത്തിയതും. നാലു വെടിയുണ്ടകള്‍ ശരീരത്തിലേറ്റിട്ടുണ്ട്.
എപ്പോഴാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥീരീകരണമുണ്ടായിട്ടില്ല. അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വൈദികന്റെ ജീവന് വേണ്ടി മെക്‌സിക്കന്‍ ബിഷപ്‌സ് കൗണ്‍സില്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.