Friday, November 22, 2024
spot_img
More

    നോട്രഡാം കത്തീഡ്രല്‍; മേല്‍ക്കൂര തടി കൊണ്ട് പുന:നിര്‍മ്മിക്കാമെന്ന് പ്രഗത്ഭ ശില്പി

    പാരീസ്: അഗ്നിബാധയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നോട്രഡാം കത്തീഡ്രലിന്റെ മേല്‍ക്കൂര തടികൊണ്ട് പുന:നിര്‍മ്മിക്കാമെന്ന് പാരീസിലെ പ്രശസ്ത ആര്‍ക്കിടെക്ടചര്‍. ഗില്‍ഡ് ഓഫ് ഫ്രഞ്ച് ആര്‍ക്കിടെക്റ്റ്‌സിലെ എറിക് വിര്‍ത്ത് ആണ് ഇപ്രകാരം വ്യക്തമാക്കിയത്.

    കോണ്‍ക്രീറ്റുകൊണ്ടോ മെറ്റല്‍ കൊണ്ടോ മേല്‍്ക്കൂര പുനനിര്‍മ്മിക്കാം എന്നത് തെറ്റാണെന്നും പുതിയതും പാരിസ്ഥിതികവുമായ മെറ്റീരിയല്‍ ഇന്ന് തടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലുണ്ടായ തീപിടുത്തമാണ് കത്തീഡ്രലിന് നാശനഷ്ടം വിതച്ചത്.

    മേല്‍ക്കൂര തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കത്തീഡ്രലിന്റെ പുനനിര്‍മ്മാണം അസാധ്യമാണെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. കത്തീഡ്രലിന്റെ പുനനിര്‍മ്മാണത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശബ്ദം.

    അമ്പതു ശതമാനം മാത്രമേ കത്തീഡ്രല്‍ രക്ഷപ്പെടാനുള്ള സാധ്യതയെന്നാണ് പൊതുവിലയിരുത്തല്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!