ബെല്‍ഫാസ്റ്റ്: സ്വവര്‍ഗ്ഗവിവാഹം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമവിധേയമായി. ജനുവരി 13 വരെ സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമസാധുതയുണ്ടായിരുന്നില്ല. കാരണം വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് നല്കിയിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ പോലെ തന്നെ സ്വവര്‍ഗ്ഗദമ്പതികള്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതോടെ ദൈവാലയങ്ങളിലും സ്വവര്‍ഗ്ഗവിവാഹം നടത്തിക്കൊടുക്കേണ്ടതായി വരും.
യുകെയുടെ ഭാഗമെന്ന നിലയില്‍ സ്വവര്‍ഗ്ഗവിവാഹമോ അബോര്‍ഷനോ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമവിധേയമായിട്ടുണ്ടായിരുന്നില്ല.