പ്രാര്‍ത്ഥനയെന്നത് ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതോ ആവശ്യങ്ങള്‍ നിരത്തുന്നതോ മാത്രമല്ലെന്ന് നമുക്കറിയാം. നമുക്കാവശ്യമായവയെല്ലാം ഒരു അപ്പനോട് മക്കളെന്ന നിലയില്‍ ദൈവത്തോട് ചോദി്ക്കാന്‍ നമുക്ക് അവകാശവുമുണ്ട്. പ്രാര്‍ത്ഥനയിലൂടെ നമുക്ക് ആവശ്യങ്ങളെല്ലാം നിരത്താനും കഴിയും.
ഇങ്ങനെയൊക്കെയാണെങ്കിലും നാം പ്രാര്‍ത്ഥിച്ച് അവസാനിപ്പിക്കുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കണമെന്നാണ് ധ്യാനഗുരുക്കന്മാരുടെ അഭിപ്രായം.
ഈശോയേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് നാം പ്രാര്‍തഥനയ്ക്കിടയില്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് നല്ലതു തന്നെ. അതിനൊപ്പം ഇങ്ങനെയും പറയണമെത്ര.
നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ. ഇതാ ഞാന്‍ ഇവിടെയുണ്ട്. നീയെന്നെ സ്‌നേഹി്ക്കുന്നുവല്ലോ നിന്റെ സ്‌നേഹത്തിന് നന്ദി, നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ, എന്നോട്കരുണ കാണിക്കണമേ. നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ എനിക്ക് നിന്നോട് എന്തും ആവശ്യപ്പെടാമല്ലോ. നീയെന്നെ സ്‌നേഹിക്കുന്നതുകൊണ്ട് ഞാന്‍ ഇക്കാര്യം നിന്നോട് ചോദിക്കുന്നു.
.ഇങ്ങനെ പ്രാര്‍ത്ഥനയെ വൈകാരികവും വ്യക്തിപരവുമായി മാറ്റിയെടുക്കുക. നാം കടം ചോദിക്കുന്നതും സഹായം ചോദിക്കുന്നതും നമ്മുക്ക് അത്രമേല്‍ അടുപ്പമുള്ളവരോടാണല്ലോ. സങ്കടം പറയുന്നതും അങ്ങനെ തന്നെ.
അതുകൊണ്ട് ഇന്നുമുതല്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുമ്പോള്‍ ഇപ്രകാരം പറഞ്ഞ് നാം നമ്മുടെ നിയോഗങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുക.