Friday, January 3, 2025
spot_img
More

    ഫാ. ആബേലിന്റെ ജന്മശതാബ്ദി ആഘോഷം നാളെ

    കൊച്ചി: അനശ്വരമായ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ് ഫാ. ആബേല്‍ സിഎംഐയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ നാളെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി സി രവീന്ദ്രനാഥ് അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫാ. ആബേല്‍ സ്മാരക പുരസ്‌ക്കാരം ചലച്ചിത്രനടന്‍ ലാലിന് മുന്‍ എംപി ഇന്നസെന്റ് സമര്‍പ്പിക്കും.

    1920 ജനുവരി 19 ന് ജനിച്ച ആബേലച്ചന്‍ 2001 ഒക്ടോബര്‍ 27 ന് ആയിരുന്നു മരിച്ചത്.

    ആരാധനാക്രമത്തില്‍ ഇന്നുപയോഗിക്കുന്ന പല പാട്ടുകളും ആബേലച്ചന്റേതാണ്. മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധവാരകര്‍മ്മങ്ങള്‍, റാസ, വെഞ്ചരിപ്പുകള്‍ കുരിശിന്റെ വഴി, പരിശുദ്ധാത്മാവേ നീയെഴുന്നെള്ളി വരണമേ തുടങ്ങിയവയെല്ലാം ഫാ. ആബേലിന്റെ തൂലികയില്‍ നിന്ന് വാര്‍ന്നുവീണവയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!