Thursday, March 20, 2025
spot_img
More

    സീറോ മലബാര്‍ സഭയ്‌ക്കെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി

    കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്കെതിരെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് സമീപകാല സംഭവവികാസങ്ങളെന്ന് മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പൗരത്വഭേദഗതി ബില്‍, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലായിരുന്നു മാര്‍ പാംപ്ലാനിയുടെ വിശദീകരണം.

    സീറോ മലബാര്‍ സഭയ്‌ക്കെതിരെ ഗൂഢലക്ഷ്യത്തോടെ സംഘടിതശക്തികള്‍ കരുനീക്കങ്ങള്‍നടത്തിക്കൊണ്ടിരിക്കുകയാണെന്ന്അദ്ദേഹം ആരോപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ സിനഡിലും വെളിയിലും ശക്തമായഎതിര്‍പ്പാണ് സഭ ഉന്നയിച്ചിരിക്കുന്നത്. സഭയുടെ നിലപാട് പൗരത്വനിയമഭേദഗതിക്ക് എതിരാണ്. രാജ്യത്തിലെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെ സഭ എപ്പോഴും എതിര്‍ക്കും.

    ലൗ ജിഹാദ് വിഷയത്തില്‍ ഒരിക്കലും മുസ്ലീം സഹോദരങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല. തീവ്രവാദ സംഘടനയിലെ ചെറുപ്പക്കാരാണ് ഇതിനു പിന്നിലുള്ളത്. ബിഷപ്പുമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. പീഡനജിഹാദ് ഈ നാട്ടില്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ അത് മുസ്ലീം സമൂദായത്തിലെ സഹോദരങ്ങളാണ് എന്നല്ല ഞങ്ങള്‍ പറയുന്നത്. നിക്ഷിപ്തതാലപര്യത്തോടെ ഈ നാട്ടിലെ ഭീകരപ്രവര്‍ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നവരും ഐഎസ് അനുഭാവികളുമായവരാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്ത് ലൗജിഹാദില്‍ പെടുത്തുന്നത്. ആയിരത്തിലധികം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഇപ്രകാരം വഴിതെറ്റിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതുപറയുന്നതെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.

    സഭയിലെഏതു പ്രശ്‌നമെടുത്താലും തീവ്രവാദഗ്രൂപ്പുകള്‍ അതിന്റെ പിന്നിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!