പതിമൂന്നാം വയസില്‍ രക്തസാക്ഷിയായവളാണ് ആഗ്നസ്. ശുദ്ധതയെന്ന പുണ്യത്തിന് വേണ്ടിയും നമ്മുടെ മക്കളെ എല്ലാവിധ പാപമാലിന്യങ്ങളില്‍ നിന്ന് രക്ഷിക്കാനായും നമുക്ക് ഈ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാവുന്നതാണ്.
വീടുകളില്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലാതാകുന്ന ഇക്കാലത്ത് വിശുദ്ധ ആഗ്നസിന്റെ പ്രത്യേക മാധ്യസ്ഥം കുഞ്ഞുങ്ങള്‍ക്ക് വലിയൊരു സംരക്ഷണവും അഭയകേന്ദ്രവുമായിരിക്കും.
വിശുദ്ധ ആഗ്നസേ, കുഞ്ഞുങ്ങളുടെ മാധ്യസ്ഥയായിരിക്കുന്നവളേ ഈ ലോകത്തിലുള്ള എല്ലാ കുഞ്ഞുമക്കളെയും പ്രത്യേകിച്ച് ഞങ്ങളുടെ മക്കളെ നിന്റെ സംരക്ഷണത്തിനായി സമര്‍പ്പിക്കുന്നു. നീ അവരെ നോക്കണമേ. അവരുടെ വഴികളില്‍ കാവലായി കൂടെയുണ്ടായിരിക്കണമേ.
തിന്മയിലേക്ക് ചായുന്ന അവരുടെ വഴികളെയും തിന്മ അവരെകീഴടക്കാന്‍ ശ്രമിക്കുന്ന വഴികളെയും നീ അവരില്‍ നിന്ന് അകറ്റണമേ. അവരുടെ മനസ്സും ശരീരവും ആത്മാവും അപകടത്തില്‍ പെടുമ്പോള്‍ അവരെ ഓടിവന്ന് രക്ഷിക്കണമേ. വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയതവളേ ഞങ്ങളുടെ മക്കളുടെ വിശ്വാസജീവിതത്തിന് കരുത്തുപകരണമേ.
ഈശോ എപ്പോഴും കൂടെയുള്ളവളേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രത്യേക മധ്യസ്ഥയായി നിന്നെ ഞങ്ങള്‍ ഏറ്റുപറയുന്നു. ആമ്മേന്‍.