നാം പലപ്പോഴും വിശുദ്ധ രൂപങ്ങള്‍ക്ക് മുമ്പാകെ തിരികള്‍ കത്തിച്ചുവച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പലപ്പോഴും ഒരു ശീലം എന്ന രീതിയിലാണ് നാം അപ്രകാരം ചെയ്യുന്നത്.
പക്ഷേ ആ തിരികള്‍ ഓരോന്നും നമ്മുടെ പ്രാര്‍ത്ഥനയുടെ മറ്റൊരു പതിപ്പാണ്. നമ്മുടെ പ്രാര്‍ത്ഥന തന്നെയാണ്. നമ്മുടെ നിയോഗങ്ങളുടെയും വിശ്വാസത്തിന്റെയും പ്രതീകമാണ് അത്. നാം പറയാതെ പോകുന്ന പ്രാര്‍ത്ഥനകള്‍.. നമ്മുടെ സങ്കടങ്ങള്‍.. ആകുലതകള്‍.. ഓരോ മെഴുകുതിരികളും നമ്മുടെ ഹൃദയമാണ്.
അതുകൊണ്ട് ഇനിയെങ്കിലും തിരികള്‍ കത്തിക്കുമ്പോള്‍ നാം അറിയണം അത് നമ്മുടെ നിയോഗങ്ങള്‍ തന്നെയാണ് എന്ന്.