Sunday, December 22, 2024
spot_img
More

    ശരീരത്തിൽ അതികഠിനമായ വേദനകൾ അനുഭവിക്കുന്ന വരാണോ ? ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

    ജീവിതം ചിലപ്പോള്‍ ചിലരോടെങ്കിലും പരുഷമായ രീതിയില്‍ പെരുമാറുന്നുണ്ടാവും.വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുന്നുമുണ്ടാകും. എന്തിന് ജീവിക്കണംഎന്നുംഎങ്ങനെ ജീവിക്കണമെന്നുമുള്ള ചിന്തകള്‍ പോലും ഉണ്ടായെന്നിരിക്കും.

    ഇങ്ങനെ ജീവിതം വളരെ ഭാരപ്പെടുത്തുന്ന അവസ്ഥകളില്‍ നമുക്ക്ആശ്രയിക്കാവുന്ന ശക്തമായ മാധ്യസ്ഥമാണ് വിശുദ്ധഅഗതയുടേത്.വിശ്വാസത്തിനും ചാരിത്ര്യശുദ്ധിക്കുംവേണ്ടി പീഡിപ്പിക്കപ്പെടുകയും ധീരമരണം പ്രാപിക്കുകയും ചെയ്തവളാണ് അഗത.

    നേഴ്സ്മാരുടെ പേട്രൺ ആണ് വിശുദ്ധ അഗത. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ച അഗത ജയിലില്‍ അടയ്ക്കപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്തവളാണ്. ഒടുവില്‍ സ്തനങ്ങള്‍ ഛേദിക്കപ്പെടുക വരെ ചെയ്തു.

    അതുകൊണ്ട് അവള്‍ ശരീരത്തില്‍ അനുഭവിച്ച വേദനകളോട് ചേര്‍ന്ന് നമുക്ക് അവളോട് ചേര്‍ന്ന് ഈശോയോട് പ്രാര്ത്ഥിക്കാം. അഗതയുടെ മാധ്യസ്ഥശക്തി എല്ലാ വേദനകളും അപമാനങ്ങളും തിക്താനുഭവങ്ങളും നേരിടാന്‍ നമുക്ക് ശ്കതി നല്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!