Sunday, July 13, 2025
spot_img
More

    മാനസിക സമ്മര്‍ദ്ദത്തിലാണോ, വിശുദ്ധ ഡിംഫനായോട് പ്രാര്‍ത്ഥിക്കൂ

    മാനസികസമ്മര്‍ദ്ദങ്ങളും വിഷാദാവസ്ഥയും ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന വലിയൊരു മാധ്യസ്ഥശക്തിയാണ് വിശുദ്ധ ഡിംഫനായുടേത്.

    അത്ഭുതപ്രവര്‍ത്തകയായ ഈ വിശുദ്ധയുടെ കൈകളിലേക്ക് നമ്മുടെ മനസ്സിന്റെ സങ്കടങ്ങളും ഭാരങ്ങളും സമര്‍പ്പിച്ചുനല്കുക. മാനസികരോഗികളുടെ പ്രത്യേക മധ്യസ്ഥയാണ് ഈ വിശുദ്ധ. നമ്മുടെ ഹൃദയത്തിലെ അകാരണമായ വിഷാദങ്ങളും ആരോടും തുറന്നുപറയാനാവാത്ത സങ്കടങ്ങളും വിശുദ്ധയുമായി പങ്കുവയ്ക്കുക. വിശുദ്ധ അവയെല്ലാം ദൈവപിതാവിന്റെ മുമ്പില്‍ സമര്‍പ്പിച്ച് നമുക്കായി മാധ്യസ്ഥം യാചിക്കുക തന്നെ ചെയ്യും.

    വിശുദ്ധ ഡിംഫനാ, എന്റെ ഹൃദയത്തിലെ വേദനകളും മനസിലെ സങ്കടങ്ങളും മാനസികമായ എല്ലാവിധ അസ്വസ്ഥതകളും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സിലേക്ക് സന്തോഷം നല്കണമേ. വേദനകള്‍ എടുത്തുനീക്കണമേ. ഈശോയ്ക്ക ഇവയെല്ലാം സമര്‍പ്പിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!