Friday, January 3, 2025
spot_img
More

    നൈജീരിയായില്‍ അഞ്ച് ദേവാലയങ്ങള്‍ക്ക് തീ വച്ചു, നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ബോക്കോ ഹാരം തീവ്രവാദികളുടെ പീഡനം തുടര്‍ക്കഥയാകുന്നു

    നൈജീരിയ: ബോക്കോ ഹാരമിന്റെ ക്രൈസ്തവ മതപീഡനങ്ങളുടെ പട്ടികയിലേക്ക് പുതിയ ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

    അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ തീവച്ചു നശിപ്പിക്കുകയും നൂറു കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഗോംബി ഗാര്‍ക്കിഡ പ്രദേശത്താണ് സംഭവം.ബ്രദറണ്‍, ആംഗ്ലിക്കന്‍ ദേവാലയങ്ങളുള്‍പ്പടെ അഞ്ച് ദേവാലയങ്ങള്‍ അഗ്നിക്കിരയായി. പ്രാര്‍ത്ഥനാസമ്മേളനം നടത്തിയിരുന്ന സ്ഥലങ്ങളും നശിപ്പിക്കപ്പെട്ടു.

    ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ 12 ാം സ്ഥാനത്താണ് നൈജീരിയ. ബോക്കോ ഹാരമിനെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ നൈജീരിയായിലെ ഗവണ്‍മെന്റ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!