അലകടല്‍ പോലെ ഇളകിയാര്‍ക്കുകയാണോ മനസ്സ്, നിങ്ങളെ ശാന്തരാക്കാന്‍ ഈ പ്രാര്‍ത്ഥനയ്ക്ക് കഴിയും

വലുതും ചെറുതുമായ നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് കലുഷിതമാണ് ജീവിതം. ചിലര്‍ വലിയ പ്രശ്‌നങ്ങളില്‍ പെട്ടുഴലുമ്പോള്‍ മറ്റ് ചിലര്‍ തീരെ ചെറിയ പ്രശ്‌നങ്ങളില്‍ പോലും അടിപതറിപ്പോകും. നമ്മുടെ പ്രശ്‌നവും ആകുലതയും എന്തുമാകട്ടെ ഇത്തരം അവസരങ്ങളില്‍ ദൈവകൃപയില്‍ ആശ്രയിക്കുക മാത്രമേ മനുഷ്യരെന്ന നിലയില്‍ന മുക്ക് ചെയ്യാനുള്ളൂ. ദൈവകൃപ സൗജന്യദാനമാണെങ്കിലും നാം അതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. യാചിക്കണം. ഇതാ അതിന് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന:

എന്റെ രക്ഷകാ, എന്റെ മനസ്സിനെ അസ്വസ്ഥപൂരിതമായ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കണമേ. നിന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് യാതൊന്നിനെയും ഭയക്കേണ്ടതില്ലെന്ന് ഞാനറിയുന്നു. ദൈവമേ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു, അങ്ങയില്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്പിക്കുന്നു. എന്റെ ഇപ്പോഴത്തെ ഉത്കണ്ഠകളെയും പ്രശ്‌നങ്ങളെയും സമര്‍പ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്റെ ആകുലതകള്‍ എടുത്തുനീക്കണമേ..സ്വര്‍ഗ്ഗീയമായ സമാധാനവും സന്തോഷവും എനിക്ക് നല്കണമേ.

സ്വര്‍ഗ്ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുന്നതിന് മുമ്പുതന്നെ അവിടുത്തെ സ്വര്‍ഗ്ഗീയ വെളിച്ചത്തിന് അനുസരിച്ച് മുന്നോട്ടുചരിക്കാന്‍ എന്നെ പ്രാപ്തനാക്കണമേ. സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും എന്റെ ജീവിതത്തിലും അവിടുത്തെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates