കൂത്താട്ടുകുളം: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു പള്ളിയില്‍ കുര്‍ബാന നടത്തിയതിന് വൈദികനടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തേേഡാക്‌സ് പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് ആയിരുന്നു കുര്‍ബാന. വികാരി ഫാ.ഗീവര്‍ഗീസ് ജോണ്‍സണ്‍, ട്രസ്റ്റി എന്നിവരുള്‍പ്പടെ എട്ടുപേരാണ് പള്ളിയില്‍ ഉണ്ടായിരുന്നത്.
കോലഞ്ചേരി കക്കാട്ടുപാറ സെന്റ് മേരീസ് ചാപ്പലില്‍ ശുശ്രൂഷ നടത്തിയതിനാണ് മറ്റൊരു അറസ്റ്റ് നടന്നത്. ഇവിടെ അഞ്ചു പേര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു സംഭവങ്ങളിലും അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.