Thursday, December 26, 2024
spot_img
More

    കുരിശിന്റെ വഴി; പ്രാരംഭ പ്രാര്‍ത്ഥനയും സമാപന പ്രാര്‍ത്ഥനയും നെടുംകുന്നത്ത്, ഒന്നാം സ്ഥലം അയര്‍ലണ്ടില്‍ അഞ്ചു രാജ്യങ്ങളിലായി നടത്തിയ ഒരു പ്രത്യേക കുരിശിന്റെ വഴി

    ഇന്നലെ കടന്നുപോയത് ക്രൈസ്തവരെ സംബന്ധി്ച്ചിടത്തോളം യഥാര്‍ത്ഥ ദുഖവെള്ളിയായിരുന്നു. പള്ളിയില്‍ പോകാനോ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനോ സാധിക്കാത്ത ദിവസങ്ങള്‍.

    പക്ഷേ ഈ ദിവസങ്ങളിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്നുള്ള കുരിശിന്റെ വഴി മുടക്കാന്‍ പതാലില്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. ലോകത്തിലെ വിവിധ പ്രദേശങ്ങളിലായി കിടക്കുന്ന കുടുംബാംഗങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പായ പതാലിസംവഴി കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലവും പ്രാര്‍ത്ഥനകളും ഓരോരുത്തര്‍ക്കായി വീതിച്ചുനല്കി എല്ലാവരും പാട്ടും പ്രാര്‍ത്ഥനയും കുടംബസമേതം വായിച്ച് റെക്കോര്‍ഡ് ചെയ്ത് വീഡിയോ വാട്‌സാപ്പില്‍ അയ്ക്കുകയായിരുന്നു.

    പിന്നീട് വീഡിയോകള്‍ കോര്‍ത്തിണക്കി വൈകുന്നേരമായപ്പോള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റ് ചെയ്യുകയും ചെയ്തു. തറവാടായ നെടുംകുന്നത്താണ് പ്രാരംഭപ്രാര്‍ത്ഥനയും സമാപനപ്രാര്‍ത്ഥനയും നടന്നത്. മറ്റു സ്ഥലങ്ങളെല്ലാം വിദേശങ്ങളിലായിരുന്നു.

    ലോകംമ ുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊറോണയ്‌ക്കെതിരെയായിരുന്നു പ്രാര്‍ത്ഥനാനിയോഗം. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം വ്യാപകമായ ശ്രദ്ധ നേടിക്കഴിഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!