ഇംഗ്ലണ്ട്: ഉത്ഥിതനായ ക്രിസ്തുവിലേക്ക് പ്രത്യാശയോടെ നമ്മള്‍ ഹൃദയമുയര്‍ത്തണമെന്ന് എലിസബത്ത് രാജ്ഞി. ഈസ്റ്റര്‍ സന്ദേശത്തിലാണ് രാജ്ഞി ഇപ്രകാരം പറഞ്ഞത്. ആദ്യമായിട്ടാണ് എലിസബത്ത് രാജ്ഞി ഈസ്റ്റര്‍ സന്ദേശം നല്കുന്നത്.
ഈ വര്‍ഷത്തെ ഈസ്റ്റര്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമായ ഒന്നായിരുന്നുവെന്ന് രാജ്ഞിപറഞ്ഞു. എന്നിട്ടും ഈസ്റ്റര്‍ നമ്മള്‍ വേണ്ടെന്ന് വച്ചില്ല. മുമ്പ് എന്നത്തെക്കാളും ഈസ്റ്റര്‍ ഇത്തവണ നമുക്ക് ആവശ്യമായിരുന്നു. ഉത്ഥിതനായ ക്രിസ്തു തന്റെ അനുയായികള്‍ക്കെല്ലാം പുതിയ പ്രതീക്ഷയും നവമായ ലക്ഷ്യങ്ങളുമാണ് നല്കുന്നത്. നമ്മുടെ ഹൃദയങ്ങള്‍ ഉത്ഥിതനായ ക്രിസ്തുവിലേക്ക് ഉയര്‍ത്തണം. കൊറോണ വൈറസ് ഒരിക്കലും നമ്മെ കീഴ്‌പ്പെടുത്തുകയില്ലെന്ന് നാം മനസ്സിലാക്കണം. ജീവിതവും ജീവനും വളരെ വലുതാണ്.
1952 ല്‍ അധികാരത്തിലെത്തിയ എലിസബത്ത് രാജ്ഞി ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം അധികാരത്തിലേറിയ വ്യക്തിയാണ്.അടുത്ത ആഴ്ചയില്‍ രാജ്ഞിക്ക് 94 വയസ് പൂര്‍ത്തിയാകും.