Wednesday, January 15, 2025
spot_img
More

    കൊറോണ വൈറസ് ഇല്ലാതാകാന്‍ വേണ്ടി തെരുവില്‍ രാത്രിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ആറുവയസുകാരന്റെ ചിത്രം വൈറലാകുന്നു

    ലോകമെങ്ങുംവ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം ഇല്ലാതാകാന്‍ വേണ്ടി രാത്രിയില്‍ വിജനമായ തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ആറുവയസുകാരന്റെ ചിത്രം വൈറലാകുന്നു. ഗ്വാഡലൂപ്പെയുടെ തെരുവില്‍ നിന്നുള്ളതാണ് ഈ രംഗം. അലെന്‍ സെലാഡ എന്നാണ് ഈ കുട്ടിയുടെ പേര്. ക്ലൗഡിയ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

    കോവിഡ് കാരണം നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച അവസരത്തിലാണ് അപ്രതീക്ഷിതമായി ഈ ദൃശ്യം ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത്. വീട്ടില്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള ഏകാഗ്രത കിട്ടാത്തതുകൊണ്ടാണ് തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതെന്നും തന്റെ ഗ്രാന്റ് പേരന്റിസിന് അസുഖം പിടിപ്പെടല്ലേയെന്നാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും അലെന്‍ പറയുന്നു. നഗരത്തില്‍ പല വൃദ്ധരും കോവിഡ് മൂലം മരണമടഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ ഗ്രാന്റ് പേരന്റസിന് അസുഖം ഉണ്ടാവരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ അവരെ സ്‌നേഹിക്കുന്നു, കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് ശേഷം ഞാന്‍ അവരെ കണ്ടിട്ടില്ല. അലെന്‍ മാധ്യമങ്ങളോട് പിന്നീട് പറഞ്ഞതാണ് ഇക്കാര്യം.

    ഞങ്ങളുടേത് ഒരു കത്തോലിക്കാ കുടുംബമാണ്.. എന്റെ മകന്‍ ഒരു കുട്ടിയാണ്. അവന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയില്ല. അലെന്റെ പിതാവ് പറയുന്നു.

    അലന്റെ അയല്‍വാസികളെല്ലാം കൂടി കോവിഡ് 19 നെതിരെ പ്രാര്‍ത്ഥനാശംൃഖല രൂപീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തോട് അനുബന്ധിച്ച് ലാറ്റിന്‍ അമേരിക്കയെ ഗ്വാഡെലൂപ്പെ മാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!