പന്തക്കുസ്താ തിരുനാളിന് വേണ്ടി സഭ മുഴുവന്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്ന് പ്രശസ്ത വചനപ്രഘോഷകന്‍ ബ്ര.തോമസ് പോള്‍. ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്.
അപ്പസ്‌തോലന്മാര്‍ സ്ത്രീകളോടും അവന്റെ അമ്മയായ മറിയത്തോടും കൂടി ഏക മനസ്സോടെ നിരന്തരം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നതായി അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നു. ഇതുപോലെ സഭ മുഴുവന്‍ ഏക മനസ്സോടെ പന്തക്കുസ്തയക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഏകമനസ്സോടുകൂടിയ ഈ പ്രാര്‍ത്ഥനയിലൂടെ സഭ മുഴുവനും ഒരു ഉണര്‍വ് ഉണ്ടാകും.
വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവുമാണെന്നും നാം ബൈബിളില്‍ വായിക്കുന്നുണ്ട്. പന്ത്രണ്ട് ശ്ലീഹന്മാര്‍ ചേര്‍ന്ന് സഭയെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞ കാര്യം ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാംഎന്നായിരുന്നു.. അതുകൊണ്ട് മറ്റ് ശുശ്രൂഷകള്‍ക്ക് വേണ്ടി ഡീക്കന്മാരെ തിരഞ്ഞെടുത്തു. നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതിന്റെയും ഇടവിടാതെ പ്രാര്‍ത്ഥിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സുവിശേഷത്തിലും നാം വായിക്കുന്നുണ്ട്.
ശ്ലീഹന്മാര്‍ ഏക മനസ്സോടെ പ്രാര്‍ത്ഥിച്ചു. ആ ശ്ലീഹന്മാരുടെ തുടര്‍ച്ചയാണല്ലോ അഭിവന്ദ്യ മെത്രാന്മാരും വൈദികരും. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ നമുക്കെല്ലാവര്‍ക്കും ഏകമനസ്സോടെ വൈദികരോടും മെത്രാന്മാരോടും മാര്‍പാപ്പയോടും പരിശുദ്ധ മറിയത്തോടും ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. നിരന്തരംപ്രാര്‍ത്ഥിക്കാം.
ഈ പന്തക്കുസ്തായില്‍ പരിശുദ്ധ റൂഹായുടെ ഇടപെടല്‍ സഭയില്‍ മുഴുവന്‍ ശക്തമായി ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ബ്ര. തോമസ് പോള്‍ വീഡിയോയില്‍ പറയുന്നു.
മെയ് 31 നാണ് പന്തക്കുസ്താ തിരുനാള്‍.