Wednesday, January 15, 2025
spot_img
More

    കൊറോണ കാലത്ത് പാടി പ്രാര്‍ത്ഥിക്കാനായി ഇതാ ഒരുഗാനം

    കൊറോണയെന്ന മഹാമാരി പെയ്തുതോരാതെ നില്ക്കുമ്പോള്‍ അതിനെ ഓരോരുത്തരും ഓരോ രീതിയിലാണ് നേരിടാന്‍ ശ്രമിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും അധികാരികള്‍ക്കും ഒപ്പം പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പുറമെ പ്രാര്‍ത്ഥന കൊണ്ടും ഈ രോഗത്തെ നേരിടാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്. ഇങ്ങനെ ആളുകള്‍ക്കിടയില്‍ പ്രാര്‍ത്ഥനയും ആത്മവിശ്വാസവും വഴി ഉണര്‍വ്വ് സൃഷ്ടിക്കാന്‍ ഗാനങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉന്മേഷവും പ്രചോദനവും നല്കാനായി സിനിമാതാരങ്ങളും ചലച്ചിത്രപിന്നണി ഗായകരും സംഗമിച്ചതുപോലെയുള്ള വാര്‍ത്തകള്‍ ഉദാഹരണം. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ ചുറ്റിനും സംഭവിക്കുമ്പോള്‍ കൊറോണയെ പാടി തോല്പിക്കാനുള്ള ഒരു ഗാനം കൂടി പുറത്തിറങ്ങിയിരിക്കുന്നു.

    യു.കെ. ലിങ്കന്‍ഷെയറിലുള്ള ജെറിന്‍ തോമസ് ആണ് ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.ഇതിനോടകം മൂവായിരത്തി അഞ്ഞൂറോളം പേര്‍ യൂട്യൂബില്‍ മാത്രമായി കേട്ടു പ്രാര്‍ത്ഥിച്ചു. കരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും, ജീവിതമനോഭാവങ്ങള്‍ മാറണമെന്ന  ധ്വനിയുമൊക്കെ ഉള്‍പ്പെടുത്തിയ മനോഹരമായ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഫാ.ജിയൊ കണ്ണന്‍കുളം സി.എം.ഐ. ആണ്.

    ലോകം മുഴുവന്‍ ആശങ്കയിലായിരിക്കുമ്പോള്‍ ഈ ഗാനം ഒരു പ്രത്യാശാഗാനമാണ്. പാടിപ്രാര്‍ത്ഥിക്കുവാനും, കണ്ടു പ്രാര്‍ത്ഥിക്കുവാനും.നിരവധി മുന്‍‌നിര ആസ്പത്രികള്‍ ഇതിനോടകം അനുദിനം ഈ  ഗാനം പ്രാര്‍ത്ഥനാഗാനമായി പൊതുവായി കേള്‍പ്പിക്കുന്നുണ്ട്; പൊതുസ്ക്രീനില്‍ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

    ഗാനത്തിന്‍റെ ലിങ്ക്

    https://youtu.be/37nktk5Em7M

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!