രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ

ബർമിങ്ഹാം: ദൈവ കരുണയുടെ  സുവിശേഷവുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ
13 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന  രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷനും നടക്കും.


കൗമാരകാലഘട്ടത്തിലെ  മാനസിക,ശാരീരിക ,വൈകാരിക വ്യതിയാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തിക്കൊണ്ട്  ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌  ജീവിക്കാൻ അതിർവരമ്പുകളില്ലാത്ത ദൈവ കരുണയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ടീനേജ് കൺവെൻഷൻ.
രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ  ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും  ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്,  ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും  ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള  ഈ പ്രത്യേക  ബൈബിൾ കൺവെൻഷനില്‍ യുകെ യുടെ വിവിധഭാഗങ്ങളിൽനിന്ന് നിരവധി കുട്ടികളും കൗമാരക്കാരും പതിവായി എത്തിച്ചേരാറുണ്ട്.
പങ്കെടുക്കാന്‍ വരുന്ന കൗമാരക്കാര്‍
നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .

കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റിൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയും ഉണ്ട് .ഈസ്റ്റർ ലക്കം ഇത്തവണയും ലഭ്യമാണ് .

കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ഇന്നും നാളെയും നടക്കും.
സോജിയച്ചനോടൊപ്പം ബ്രദർ ജോസ് കുര്യാക്കോസ് ,ഡീക്കൻ അനിൽ ലൂക്കോസ്  എന്നിവരും  കൺവെൻഷന്‍ നയിക്കും.

        അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177
ഷാജി 07878149670.
അനീഷ്.07760254700
  ബിജുമോൻമാത്യു.07515368239

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം ‭          07859890267

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates