Friday, November 22, 2024
spot_img
More

    പരിശുദ്ധ മറിയത്തിന്റെ സ്‌നേഹം നമുക്കെങ്ങനെ സ്വന്തമാക്കാം?

    അമ്മയുടെ സ്‌നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ലോകത്തിലെ എല്ലാ സ്‌നേഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അമ്മയുടെ സ്‌നേഹം. ഭൂമിയിലെ സാധാരണക്കാരിയായ, കുറവുകളും ബലഹീനതകളുമുളള ഒരമ്മയുടെ സ്‌നേഹം പോലും നമ്മളെ എത്രയധികമായിട്ടാണ് ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നത് എങ്കില്‍ സ്വര്‍ഗ്ഗത്തിലെ അമ്മയുടെ സ്‌നേഹവും വാത്സല്യവും നമ്മുക്ക് നല്കുന്ന ആനന്ദം വിവരണാതീതമായിരിക്കും.

    പരിശുദ്ധ അമ്മയുടെ വാത്സല്യം അനുഭവിക്കാന്‍ കഴിഞ്ഞാല്‍, ആ സ്‌നേഹത്തിലേക്ക് വളര്‍ന്നാല്‍ നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതം എല്ലാം ഒരുപോലെ അനുഗ്രഹിക്കപ്പെടും. അമ്മയ്ക്ക് തന്റെ മക്കളെയെല്ലാം ഇഷ്ടമാണെങ്കിലും അമ്മയോട് നാം മക്കളെന്ന നിലയില്‍ ഇഷ്ടവും ആദരവും പ്രകടിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അത് അമ്മ നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമല്ല അമ്മയെ നാം സ്‌നേഹിക്കുന്നുണ്ടെന്ന് അമ്മയ്ക്ക് ബോധ്യപ്പെടുത്തികൊടുക്കാന്‍ വേണ്ടികൂടിയാണ്. മാത്രവുമല്ല അമ്മമാര്‍ പറയുന്നതെല്ലാം അനുസരിക്കുന്ന മക്കളോട് അവര്‍ക്ക് കൂടുതല്‍സ്‌നേഹവും കാണുമല്ലോ?

    എങ്ങനെയാണ് പരിശുദ്ധ അമ്മയെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുന്നത്? വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്ന കാര്യങ്ങള്‍ ഇവയാണ്

    തുടര്‍ച്ചയായി നന്മ നിറഞ്ഞ മറിയമേ ചൊല്ലുക, ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, ത്രികാല ജപം ചൊല്ലുക, നൊവേനകള്‍ ചൊല്ലുക, ഉപവസിക്കുക, ഉത്തരീയം ധരിക്കുക, ദാനധര്‍മ്മം ചെയ്യുക..

    പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്താല്‍ നമ്മുടെ ഹൃദയം നിറയട്ടെ. നമ്മുക്ക് ഉള്ളില്‍ തട്ടി വിളിക്കാം, നന്മ നിറഞ്ഞ മറിയമേ..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!