ഇന്ന് ഈശോയുടെ സ്വര്‍ഗ്ഗാരോഹണതിരുനാളാണല്ലോ. ഉത്ഥാനം ചെയ്തതിന്റെ നാല്പതാം ദിവസം ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെട്ടു എന്നതാണല്ലോ നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ.
സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് ക്രിസ്തു ശിഷ്യരോട് പറഞ്ഞവാക്കുകള്‍ ഇപ്രകാരമായിരുന്നു. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് വരും. ഇപ്രകാരം ക്രിസ്തു ശിഷ്യര്‍ക്ക് വാഗ്ദാനം നല്കുന്നതായി യോഹന്നാന്റെ സുവിശേഷത്തിലാണ് നാം വായിക്കുന്നത്.
ക്രിസ്തു മരിക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെണീല്ക്കുകയും ചെയ്തു. അവിടുന്ന് ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നെള്ളിയുമിരിക്കുന്നുണ്ട്. എന്നിട്ടും ക്രിസ്തു ഇന്ന് സഭയിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളിലും സന്നിഹിതനാണ്. അവിടുത്തെ വാക്കുകളിലൂടെ,
രണ്ടോ മൂന്നോപേര്‍ ഒരുമിച്ചുകൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും എന്നും ക്രിസ്തുവിന്റെ വാഗ്ദാനമുണ്ട്. അതുപോലെ ദരിദ്രരിലും രോഗികളിലും തടവുകാരിലും യേശുവുണ്ട്. വിശുദ്ധ കുര്‍ബാനയിലും യേശു സന്നിഹിതനാണ്. ഇങ്ങനെ വിവിധ രീതികളില്‍ ക്രിസ്തു നമ്മുടെയിടയില്‍ ജീവിക്കുന്നു. അവിടുന്ന് നമുക്ക് അനുഭവവേദ്യമാകുന്നു. ഈ ചെറിയവരില്‍ ഒരുവന് നീ ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നാണല്ലോ ക്രിസ്തു പറയുന്നത്.
അതെ, ക്രിസ്തുവിനെ നമുക്ക് ഇന്നും അനുഭവിക്കാന്‍ കഴിയും. അവിടുന്ന് ഇന്നും നമ്മുടെയിടയിലുണ്ട്. സജീവമായ സാന്നിധ്യമായി തന്നെ..