പന്തക്കുസ്തായ്ക്ക് ഒരുങ്ങാനായി പരിശുദ്ധാത്മാവിനോടുള്ള നൊവേന പ്രാര്‍ത്ഥനകള്‍ ആരംഭിച്ച ദിവസമാണ് ഇത്. ഇനിയുള്ള ദിവസങ്ങള്‍ നാം പെന്തക്കോസ്ത് തിരുനാളിന് വേണ്ടി പ്രാര്‍തഥിച്ചൊരുങ്ങുകയാണ്.
ഈ ദിവസങ്ങളില്‍ നാം പലരീതിയിലും തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. പല ശുശ്രൂഷകളിലും ഓണ്‍ലൈനില്‍ ലഭ്യവുമാണ്. എല്ലാം നല്ലതുതന്നെ. പക്ഷേ അപ്പോഴൊക്കെ നാം മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്. പെന്തക്കോസ്ത് തിരുനാളിന് വേണ്ടി നാം ഒരുങ്ങുമ്പോള്‍ നമുക്കേറ്റവും ആവശ്യമുള്ള വ്യക്തി പരിശുദ്ധ അമ്മയാണെന്ന്.
അതുകൊണ്ട് നാം പെന്തക്കോസ്തായ്ക്ക് ഒരുങ്ങുമ്പോള്‍ ഏറ്റവും ആദ്യം വിളിക്കേണ്ട വ്യക്തി പരിശുദ്ധ അമ്മയാണ്. പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നതിന് മാധ്യസ്ഥം വഹിക്കാന്‍ ഏറ്റവും ശക്തിയുള്ളതും അമ്മയ്ക്കാണ്. അപ്പസ്‌തോലന്മാര്‍ അമ്മയോടുകൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണല്ലോ പരിശുദ്ധാത്മാവിനെ ലഭിച്ചത്. സഹായം ആവശ്യമുള്ളപ്പോഴെല്ലാം മക്കള്‍ അമ്മമാരുടെ അടുക്കലേയ്ക്കാണല്ലോ ഓടിയെത്താറുള്ളത്. അതുപോലെ പരിശുദ്ധ മറിയത്തിന്റെ അടുക്കലേക്കും നമുക്ക് ഓടിച്ചെല്ലാം.
അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം ജപമാല ചൊ്ല്ലുകയാണ്. ശരിയായിരിക്കാം നാം അനുദിനം ജപമാല പ്രാര്‍ത്ഥന ചൊല്ലുന്നവരാണ്. എങ്കിലും പെന്തക്കോസ്ത തിരുനാളിന് ഒരുങ്ങുന്നതിന് വേണ്ടി നാം പതിവിലും കൂടുതലായി ജപമാല ചൊല്ലാന്‍ ശ്രമിക്കുക.
പരിശുദ്ധ അമ്മ നമുക്ക് പരിശുദ്ധാത്മാവിനെ നല്കുക തന്നെ ചെയ്യും.