പന്തക്കുസ്തായ്ക്കുവേണ്ടിയുള്ള ഒരുക്കദിവസങ്ങളിലൂടെയാണല്ലോ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ പരിശുദ്ധാത്മാവിന് എതിരായ പാപങ്ങളെ അറിയുന്നത് നല്ലതായിരിക്കും. ഒരുപക്ഷേ നമ്മളില്‍ പലരും ഇത് വേദപാഠക്ലാസുകളില്‍പഠിച്ചത് ഓര്‍ത്തിരിക്കുന്നവരായിരിക്കും. എങ്കിലും ആരെങ്കിലും മറന്നുപോയവരായിട്ടുണ്ടെങ്കില്‍ അവരുടെ ഓര്‍മ്മയ്ക്കായി അവ എഴുതട്ടെ.
മോക്ഷം കിട്ടില്ല എന്ന വിചാരം, സല്‍പ്രവൃത്തികള്‍ കൂടാതെ തന്നെ മോക്ഷംകിട്ടും എന്ന മിഥ്യാപ്രതീക്ഷ, ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം അതിനെ നിഷേധിക്കല്‍, അന്യരുടെ നന്മയിലുള്ള അസൂയ, പാപം ചെയ്തിട്ടും അനുതപിക്കാതെ പാപത്തില്‍ തന്നെ മരിക്കല്‍ എന്നിവയാണ് പരിശുദ്ധാത്മാവിന് എതിരായ പാപങ്ങള്‍.