കൊച്ചി: സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ നിബന്ധനകളും കര്‍ശനമായി പാലിച്ചായിരിക്കണം ദേവാലയങ്ങള്‍ തുറന്ന് ആരാധനകള്‍ നടത്തേണ്ടതെന്നും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദേവാലയങ്ങള്‍ തുറക്കേണ്ടതില്ലെന്നും കെസിബിസി. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ദേവാലയങ്ങള്‍ തുറക്കാന്‍ അനുവാദം ലഭിച്ച സാഹചര്യത്തിലാണ് കെസിബിസി നിലപാട് അറിയിച്ചിരിക്കുന്നത്.
ദേവാലയങ്ങള്‍ തുറന്ന് ആരാധനകള്‍ നടന്നുവരുമ്പോള്‍ വൈറസ് വ്യാപനത്തിന്റെ സാധ്യത ഉണ്ടായേക്കാമെന്ന് ബോധ്യപ്പെട്ടാല്‍ ദേവാലയകര്‍മ്മങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും വിവേകത്തോടെ പെരുമാറാന്‍ രൂപതാധികാരികള്‍ക്ക് സാധിക്കണമെന്നും കെസിബിസി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്കിയതോടെ കേരളസര്‍ക്കാരും നിബന്ധനകളോടെ അവ തുറക്കാന്‍ അനുവാദം നല്കുകയായിരുന്നു.
എങ്കിലും പല രൂപതകളും ദേവാലയങ്ങള്‍ തുറക്കേണ്ടതില്ല എന്ന നിലപാടിലാണ്.