സിഡ്‌നി: ജയില്‍ ജീവിതം ഉള്‍പ്പടെയുള്ള ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന കഠിനയാതനകളെ അതിജീവിക്കാനും അവയെ കടന്നുപോകാനും തനിക്ക് ശക്തി നല്കിയത് സുവിശേഷമാണെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍.
ജീവിതത്തിലെ സങ്കടങ്ങളെയും ദു:ഖങ്ങളെയും എങ്ങനെയാണ് അതിജീവിക്കേണ്ടതെന്ന് ഓസ്്‌ട്രേലിയന്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിലെ 13 മാസം തന്നെ സംബന്ധിച്ചിടത്തോളം അസന്തുഷ്ടകരവും ബുദ്ധിമുട്ടേറിയതും ആവേണ്ടതായിരുന്നു. എന്നാല്‍ അത് സഹനത്തിന്റെ ഏറ്റവും മോശമായ രൂപമായി തനിക്ക് അനുഭവപ്പെട്ടില്ല. സത്യത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണം തന്നെ അക്കാര്യത്തില്‍ സഹായിച്ചു. സഹനങ്ങളോടുള്ളക്രിസ്തീയ പ്രബോധനമാണ് ജീവിതത്തിലെ ദുഷ്‌ക്കരമായ കാലഘട്ടത്തെ അതിജീവിക്കാന്‍ തനിക്ക് കരുത്തായത്. അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ കാത്തലിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സൈലന്റ് റിട്രീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍മോചിതനായതിന് ശേഷമുള്ള കര്‍ദിനാള്‍ പെല്ലിന്റെ ആദ്യ പബ്ലിക് അപ്പിയറന്‍സായിരുന്നു ഇത്. 2018 ലാണ് ലൈംഗികാകുറ്റാരോപിതനായി വിധിക്കപ്പെട്ടത്. ആറുവര്‍ഷത്തെ ജയില്‍ വാസമായിരുന്നു ശിക്ഷ.
എന്നാല്‍ 2020 ഏപ്രില്‍ ഏഴിന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.