സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറായുടെ രൂപത്തിന് നേരെ അക്രമം. നൂറുപേരടങ്ങുന്ന സംഘം വിശുദ്ധന്റെ രൂപം മറിച്ചിടുകയും പെയ്ന്റ് കോരിയൊഴിച്ച് വികൃതമാക്കുകയുമായിരുന്നു. സാന്‍ഫ്രാന്‍സിക്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കില്‍ സ്ഥാപിച്ച വിശുദ്ധന്റെ രൂപമാണ് ആക്രമണത്തിന് ഇരയായത്. മറ്റ് രണ്ട് പ്രതിമകള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.
ആയിരക്കണക്കിന് തദ്ദേശികളെ ക്രിസ്തുമതത്തിലേക്ക് വിശുദ്ധന്‍ പരിവര്‍ത്തനം നടത്തിയിട്ടുണ്ട്. വിശുദ്ധന്‍ യൂറോപ്യന്‍ കൊളോണിയസത്തിന്റെ പ്രതീകമായിരുന്നുവെന്നും തദ്ദേശീയവാസികളുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും വിരുദ്ധാഭിപ്രായങ്ങള്‍ വിശുദ്ധനെക്കുറിച്ചുണ്ട് .
2015 സെപ്തംബര്‍ 23 ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂനിപ്പെറോയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്. 2018 ല്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ സിറ്റി ഗവണ്‍മെന്റ് വിശുദ്ധന്റെ പ്രതിമ പൊതുസ്ഥലത്ത് നിന്ന് നീക്കം ചെയ്തിരുന്നു.