മെക്‌സിക്കോ: തിരുഹൃദയം എന്റെ ബോഡി ഗാര്‍ഡാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ്. മെക്‌സിക്കോയില്‍ തിരുഹൃദയഭക്തി കൂടുതലായി കോവിഡ്കാലത്ത് പ്രചരിപ്പിക്കപ്പെടുന്നതിന്റെ അടയാളമാണ് പ്രസിഡന്റിന്റെ പരസ്യമായിട്ടുള്ള ഈ പ്രഖ്യാപനം.
മെക്‌സിക്കോയിലെ വിവിധ ഹോസ്പിറ്റലുകളിലേക്ക് ഈശോയുടെ തിരുഹൃദയകാശുരൂപം എത്തിച്ചുകൊടുക്കുന്നതിന്റെ തിരക്കിലാണ് ഫാ. ആന്‍ഡ്രെസ് ഈസ്റ്റബാന്‍ ലോപ്പസ്. ആശുപത്രിയിലെ ജോലിക്കാര്‍ക്കാണ് അദ്ദേഹം കാശുരൂപം വിതരണം ചെയ്യുന്നത്.
ആളുകള്‍ ഏറെ താല്പര്യത്തോടും ഭക്തിയോടും കൂടിയാണ് കാശുരൂപം വാങ്ങുന്നത്. ഇത് രോഗികളായവര്‍ക്ക് മാത്രമല്ല രോഗം പകരാതിരിക്കാനും സഹായിക്കും. നമ്മുടെ അരികില്‍ ക്രിസ്തുവിന്റെ സ്‌നേഹം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്.അദ്ദേഹം പറയുന്നു.
തിരുഹൃദയതിരുനാള്‍ദിനത്തില്‍ മെക്‌സിക്കോ അതിരൂപത ഒരു തിരുഹൃദയപ്രാര്‍ത്ഥന സോഷ്യല്‍മീഡിയായിലൂടെ പ്രചരിപ്പിച്ചിരുന്നു. തിരുഹൃദയത്തിന്റെ കരുണ യാചിച്ചുകൊണ്ട് നമ്മളും നമ്മുടെ കുുടംബവും പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷനേടുന്നതിനായി ഈ പ്രാര്‍ത്ഥന ചൊല്ലണമെന്നായിരുന്നു അഭ്യര്‍ത്ഥന.