Saturday, July 12, 2025
spot_img
More

    കുടുംബങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നമുക്ക് ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

    ദൈവം ഒരു വ്യക്തിക്ക് നല്കിയിരിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് അയാളുടെ കുടുംബം. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, മക്കള്‍ എല്ലാം അടങ്ങുന്നതാണ് ഓരോ കുടുംബവും. കുടുംബത്തിനേല്ക്കുന്ന ക്ഷതങ്ങളാണ് ഒരു വ്യക്തിയെ ഏറ്റവും അധികം ആഘാതമേല്പിക്കുന്നത്.

    പലതരത്തിലുള്ള ക്ഷതങ്ങള്‍ ഒരു കുടുംബത്തിന് സംഭവിക്കാന്‍ സാധ്യതയുണ്ട്. അപകടങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ,സ്‌നേഹിക്കുന്നവരില്‍ നിന്നുള്ള വിശ്വാസവഞ്ചന, ദുര്‍മരണങ്ങള്‍, മക്കളുടെ തെറ്റായ ബന്ധങ്ങള്‍, ജീവിതപങ്കാളിയുടെ മദ്യപാനം, അവിശ്വസ്തത, സമാധാനക്കേട് ഇങ്ങനെ എത്രയോ എത്രയോ പ്രശ്‌നങ്ങളാണ് ഓരോ കുടുംബവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

    ഈ സന്ദര്‍ഭങ്ങളില്‍ നമുക്ക് ദൈവത്തില്‍ ശരണം വയ്ക്കുക മാത്രമേ കരണീയമായിട്ടുളളൂ. സാത്താന്റെ ആക്രമണം പലതരത്തില്‍ നമ്മുടെ കുടുംബങ്ങള്‍ നേരിടുന്നുണ്ട്. സാത്താന്‍ അലറുന്ന സിംഹത്തെപോലെ ചുറ്റിക്കറങ്ങുകയാണെന്ന് നമുക്കറിയാമല്ലോ. ഇത്തരം അനുഭവങ്ങള്‍ നമ്മുടെ കുടുംബത്തില്‍ ഉണ്ടാകാതിരിക്കാന്‍ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. ഇതാ കുടുംബങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന:

    നിത്യനായ ദൈവമേ അവിടുന്ന് എനിക്ക് നല്കിയ മഹത്തായ സമ്മാനമായ കുടുംബത്തെയോര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക നന്ദിപറയുന്നു. മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും മഹത്തായ ദൗത്യം അവരെ ഭരമേല്പിക്കുകയും ചെയ്തപ്പോള്‍ ദൈവമേ അങ്ങേയ്ക്കുണ്ടായിരുന്നത് വലിയ സ്വപ്‌നങ്ങളായിരുന്നുവെന്ന് ഞങ്ങളറിയുന്നു.

    എന്നാല്‍ അങ്ങേ പ്രതീക്ഷയ്‌ക്കൊത്ത് പലപ്പോഴും ഉയരാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോകുന്നു. ദൈവമേ വിവിധതരത്തിലുള്ള പ്രതികൂലങ്ങള്‍ തങ്ങളെ നിരാശരും ദുര്‍ബലരുമാക്കുന്നു. സാത്താന്‍ #ഞങ്ങളെ വഴിതെറ്റിക്കാന്‍ പല പ്രലോഭനങ്ങളും വച്ചുനീട്ടുന്നു. പല ആക്രമണങ്ങളെയും ഞങ്ങള്‍ നേരിടുന്നു. ദൈവമേ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.

    അസ്വസ്ഥജനകമായ അനുഭവങ്ങളില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും പരസ്പരയോജിപ്പും ഉണ്ടാകണമേ. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃകയില്‍ ഞങ്ങളുടെ കുടുംബങ്ങളെ രൂപാന്തരപ്പെടുത്തണമേ.

    അങ്ങേ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് എപ്പോഴും നല്കണമേ ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!