ലാഹോര്‍: വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ച ക്രൈസ്തവ പെണ്‍കുട്ടിയെ തിരികെ തങ്ങള്‍ക്ക് കിട്ടിയേക്കുമെന്ന് വീട്ടുകാരുടെ പ്രതീക്ഷ. ഗ്രാന്‍ഡ് മുഫ്തി ഫത് വ പുറപ്പെടുവിച്ചതോടെയാണ് ഇങ്ങനെയൊരു പ്രതീക്ഷ വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നത്. മരിയ ഷഹബാസ് എന്ന പതിനാലുകാരിയെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്.
വിവാഹം നിയമസാധുതയുള്ളതാണെന്ന് അവകാശപ്പെട്ടു കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച വിവാഹസര്‍ട്ടിഫിക്കറ്റ് അപലപിക്കപ്പെട്ട സാഹചര്യത്തിലാണ് വീട്ടുകാരുടെ പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുന്നത്. ലാഹോര്‍ ഹൈക്കോടതി കേസ് വിചാരണയ്‌ക്കെടുക്കുമ്പോള്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കും.
എല്ലാ രാത്രിയിലുംപുലര്‍ച്ചെ രണ്ടുമണിക്ക് ഉറക്കമുണര്‍ന്നെണീറ്റ് ഞാന്‍ എന്റെ മകളുടെ മടങ്ങിവരവിന് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാറുണ്ട്. എന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മരിയയുടെ അമ്മ എയ്ഡ് റ്റുദി ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞു.
മരിയായെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത നാകാഷ് അവകാശപ്പെടുന്നത് പെണ്‍കുട്ടിക്ക് 19 വയസായെന്നാണ്. എന്നാല്‍ കുടുംബം കോടതിയില്‍ ഹാജരാക്കിയ ഡോക്യുമെന്റ്‌സ് പ്രകാരം പെണ്‍കുട്ടി 2005 ലാണ് ജനിച്ചിരിക്കുന്നത്. അതനുസരിച്ച് പതിനാല് വയസ് മാത്രമേ പ്രായമുള്ളൂ.
നാകാശ് സമര്‍പ്പിച്ചിരിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നിസ്സംശയം പറയാം. വിവാഹസര്‍ട്ടിഫിക്കറ്റിലുള്ള ഇമാമിന്റെ ഒപ്പും വ്യാജമാണ്. മരിയയുടെ വക്കീല്‍ പറയുന്നു.