തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മത്തിരുന്നാള്‍ ഇന്ന് സമാപിക്കും. എല്ലാവര്‍ഷവും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേരുന്ന ഓര്‍മ്മത്തിരുനാളിന ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികളാരും പങ്കെടുക്കില്ല.
ജൂലൈ 14 ന് പതിവുപോലെ നടത്താറുള്ള മെഴുകുതിരിപ്രദക്ഷിണം ഇക്കാരണത്താല്‍ പ്രതീകാത്മായിട്ടാണ് നടത്തിയത്. വിശ്വാസികളെ പ്രതിനിധികരിച്ച് അവരുടെ പ്രതിനിധിയായി കത്തിച്ച മെഴുകുതിരിയുമേന്തി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഒറ്റയ്ക്കാണ് പ്രദക്ഷിണം നടത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കബറിടത്തില്‍ എത്തിച്ചേരുന്നതിന്റെ പ്രതീകമായിട്ടായിരുന്നു ഇത്.
സഭയിലെ മറ്റ് മെത്രാപ്പോലീത്താമാര്‍ക്കും തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ മൂലം എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് കത്തീഡ്രലിന് ചുറ്റും മാര്‍ ക്ലീമിസ് ഒറ്റയ്ക്ക് പ്രദക്ഷിണം നടത്തിയത്.