Tuesday, November 4, 2025
spot_img
More

    കോവിഡെന്ന് സംശയിച്ച് അടച്ചുപൂട്ടിയ ഹോസ്പിറ്റലിലെ കന്യാസ്ത്രീ മരണടഞ്ഞു

    ഡിബ്രുഗാര്‍ഹ്: കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് അടച്ചുപൂട്ടിയ സെന്റ് വിന്‍സെന്‍ഷ്യ ജെറോസാ ഹോസ്പിറ്റലിലെ 12 കന്യാസ്ത്രീകളില്‍ ഒരാള്‍ ഇന്നലെ മരണമടഞ്ഞു. സിസ്റ്റര്‍ മൈക്കലാണ് മരണമടഞ്ഞത്. 82 വയസുണ്ടായിരുന്നു.

    പക്ഷേ സിസ്റ്ററുടെ മരണം കോവിഡ് മൂലമല്ല എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജൂലൈ അഞ്ചു മുതല്‍ 15 വരെ സിസ്റ്റര്‍ ആസാം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പതിനഞ്ചാം തീയതി ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന് വരുകയും തുടര്‍ന്ന് സിസ്റ്റര്‍ ഡിസ് ചാര്‍ജ് ചെയ്യപ്പെടുകയുമായിരുന്നു. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ- ഇന്നലെ- സിസ്റ്റര്‍ മരണമടയുകയായിരുന്നു. ശവസംസ്‌കാരം അന്നേ ദിവസം തന്നെ നടത്തി.

    ജൂലൈ അഞ്ചിനാണ് ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയത്. ബാംബിനോ സിസ്‌റ്റേഴ്‌സ് 1970 ല്‍ ആരംഭിച്ചതാണ് സെന്റ് വിന്‍സെന്‍ഷ്യോ ഹോസ്പിറ്റല്‍. ആസാമിലെയും അരുണാച്ചല്‍ പ്രദേശിലെയും ആളുകള്‍ക്ക് ഇവിടെ സേവനം ലഭ്യമായിരുന്നു.

    70 കിടക്കകളുള്ള ഹോസ്പിറ്റലില്‍ ജനറല്‍ നഴ്‌സിംങും മിഡ് വൈഫറിയും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!