Tuesday, February 4, 2025
spot_img
More

    വചനം പ്രഘോഷിക്കേണ്ടത് അഭിഷേകം ചെയ്യപ്പെട്ടവരായിരിക്കണം: ഫാ. ജെയിംസ് മഞ്ഞാക്കല്‍

    ഒരു ക്രിസ്ത്യാനി ആര് എന്നതിന്റെ കൃത്യമായ നിര്‍വചനം നല്കുന്ന വിശുദ്ധ ഗ്രന്ഥഭാഗമാണ് 1 പത്രോസ് 2:9 എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത്.

    ഒരു ക്രിസ്ത്യാനി തിരഞ്ഞെടുക്കപ്പെട്ടവനാണ്. നമുക്ക് വ്യതിരിക്തതയുണ്ട്, ഞാന്‍ ക്രിസ്്ത്യാനിയാണ്ക്രിസ്തുവിനെ അനുകരിക്കുന്നവനാണ്. നമ്മള്‍ ദൈവത്തിന്റെ സ്വന്തമാണ്. പൊതുവെ നാം സഹോദരിസഹോദരന്മാരാണന്ന് പറയാറുണ്ട്. പക്ഷേ രക്തബന്ധത്തിലുള്ളവര്‍ നമുക്കേറ്റവും സ്വന്തമായിട്ടുള്ളവരാണ്. രക്തബന്ധത്തില്‍ പിറന്ന സഹോദരനോ സഹോദരിയോ വരുമ്പോള്‍ നാം പറയുന്നത് ഇതെന്റെ സ്വന്തം സഹോദരിയാണ്,സഹോദരനാണ് എന്നാണ്.ഇതുപോലെയാണ് ക്രിസ്തുവില്‍ നാമും.

    ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം ആത്മീയം മാത്രമല്ല രക്തബന്ധം കൂടിയാണ്. നമ്മള്‍ കത്തോലിക്കര്‍ക്ക് ക്രിസ്തുവുമായുള്ള ബന്ധം അങ്ങനെയുള്ളതാണ്. അനുദിന ദിവ്യബലിയിലൂടെ അവിടുത്തെ രക്തമാണ് നമ്മിലൂടെ ഒഴുകുന്നത്.അതുകൊണ്ടാണ് ക്രിസ്തു ധൈര്യത്തോടെ പറയുന്നത്. നീയെന്റെയാണ്. എന്റെ സ്വന്തമാണ് എന്ന്.

    രാജകീയപുരോഹിതരാണ് നമ്മളെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. നമ്മള്‍ പുരോഹിതജനമാണ്. മാമ്മോദീസാ സ്വീകരി്ച്ചവരെല്ലാം പുരോഹിതരാണ്.എട്ടുലക്ഷം ആത്മഹത്യകള്‍ ലോകത്ത് നടക്കുന്നുണ്ട്. ഈ എട്ടുലക്ഷത്തില്‍ പലരും രാജകീയ പുരോഹിതരില്‍പെട്ടവരാണ്. എന്നാല്‍ ഒരു വൈദികന്‍ ആത്മഹത്യചെയ്യുമ്പോള്‍ അത് വാര്‍ത്തയാകുന്നു. എന്തുകൊണ്ട്?

    ളോഹയിട്ടആളുടെ ജോലി ശുശ്രൂഷയാണ്. നമ്മുടെ വീടാണ് തിരുസഭ. മാര്‍പാപ്പയെയോ മെത്രാനെയോ വൈദികനെയോ നോക്കിയല്ല നാം ജീവിക്കേണ്ടത്. ക്രിസ്തുവിനെ നോക്കിയാണ്. അച്ചന്മാരുടെ കുറവുകള്‍ നോക്കി വിശ്വാസം നഷ്ടപ്പെട്ടു എന്ന്പറയുന്നവര്‍ യഥാര്‍ത്ഥവിശ്വാസിയല്ല. അവര്‍ ക്രിസ്തുവിനെ നോക്കിയാണ് ജീവിക്കേണ്ടത്. ബലിയര്‍പ്പിക്കുന്നത് ക്രി്‌സ്തുവാണ്. ബലി അര്‍പ്പിക്കാന്‍ സഹായിക്കുന്നവന്‍ മാത്രമാണ് വൈദികന്‍. വൈദികനെ നോക്കി്‌ക്കൊണ്ടായിരിക്കരുത് നാം ജീവിക്കേണ്ടത്.

    വൈദികനും മെത്രാന്മാരും മാര്‍പാപ്പയും എല്ലാം വേലക്കാരാണ്, വേലക്കാരെ നോക്കിയായിരിക്കരുത് ജീവിക്കേണ്ടത്. ക്രിസ്തുവിനെ നോക്കിയായിരിക്കണം. അച്ചന്മാരുടെ പ്രവൃത്തി നോക്കി വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറയുന്നത് വിഡ്ഢിത്തമാണ് . നമ്മള്‍ വിശുദ്ധ ജനമാണ്. വിശുദ്ധീകരിക്കപ്പെട്ടവനായിരിക്കണം ക്രിസ്ത്യാനി. കൊറോണയല്ലപ്രതിസന്ധി. അതിനെക്കാള്‍ പ്രതിസന്ധി സഭയിലുണ്ട്.

    കപ്പലില്‍ കള്ളക്കടത്തുകാര്‍ എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍. സഭയ്ക്കുള്ളില്‍ പ്രതിസന്ധിഉണ്ട്.. സഭയ്ക്കുള്ളിലെ വിശ്വാസച്യുതിയാണ് ആ പ്രതിസന്ധി. കരിസ്മാറ്റിക്കെന്നും സഭാശുശ്രൂഷകരെന്നും വചനപ്രഘോഷകരെന്നും അവകാശപ്പെടുന്നവര്‍ തന്നെ വചനം വളച്ചൊടിച്ച് പെന്തക്കോസ്ത് ഭാഷയില്‍ സംസാരിക്കുന്നത് കാണുന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്.

    സുരക്ഷിതത്വത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവര്‍ അപകടകാരികളാണ്. എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകും. കുരിശില്‍ കര്‍ത്താവ് എല്ലാ പാപങ്ങളും ശാപങ്ങളുമെടുത്തു.

    ഇങ്ങനെയൊരു സമീപനവും പഠനവും പ്രശസ്തരായ കരിസ്മാറ്റിക് നേതാക്കള്‍പോലും പറയുന്നുണ്ട്. ഇത് വചനം കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണ്.

    നമ്മള്‍ വിശുദ്ധിയിലൂടെ നടന്ന് വിശുദ്ധി പ്രാപിക്കണം. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുകയും എനിക്കായി സ്വര്‍ഗ്ഗം തുറക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോയിട്ടില്ല. ദൈവത്തിന്റെ ഭാഗത്ത് നാം എല്ലാവരും സ്വര്‍ഗ്ഗത്തിന് അവകാശികളാണ്. നമ്മള്‍ രക്ഷിക്കപ്പെട്ടവരാണ്. സ്വര്‍ഗ്ഗം നമുക്കായി തുറക്കപ്പെട്ടിട്ടുണ്ട്.

    എന്നാല്‍ നമ്മുടെ ഭാഗത്ത്‌നിന്ന് നമ്മുടെ പ്രാര്‍ത്ഥന, കൗദാശികജീവിതം സുകൃതജീവിതം എന്നിവയിലൂടെ അത് നേടിയെടുക്കണം. ജീവിതാവസാനംവരെയുള്ള ഒരു പ്രക്രിയയാണ്ക്രിസ്തീയ ജീവിതം, അത് നേടിയെടുത്തുഎന്ന് പറഞ്ഞ് നാം നിഷ്‌ക്രിയരായിരിക്കരുത്.നിരുത്സാഹകരായി കഴിയരുത്.സ്വര്‍ഗ്ഗത്തില്‍പോകാനായി ഞാന്‍ഇനിയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

    വചനംപ്രഘോഷിക്കേണ്ടവര്‍ ആധികാരികമായി വചനം പഠിച്ചവരായിരിക്കണം. ഇന്നലെയോ ഇന്നോ കത്തോലിക്കാവിശ്വാസം സ്വീകരിച്ചവരായിരിക്കരുത്. അവര്‍ സാക്ഷ്യം പറഞ്ഞോട്ടെ, സാക്ഷ്യമുണ്ടെങ്കില്‍. അല്ലാതെ അച്ചന്മാര്‍ക്കു പോലും വചനംപ്രസംഗിക്കാനായി അവരെ തിരഞ്ഞെടുക്കരുത്.

    ആധികാരികമായി ദൈവശാസ്ത്രം പഠിച്ചവര്‍ പഠിപ്പിക്കേണ്ട കാര്യങ്ങള്‍ ഇന്ന് പഠിപ്പിക്കുന്നത് ഇന്നലെയോ ഇന്നോ വിശ്വാസത്തിലേക്ക് കടന്നുവന്നവരാണ്. വചനം പ്രഘോഷിക്കുന്നവര്‍ അതിനായി അഭിഷേകം ചെയ്തവരായിക്കണം. കര്‍ത്താവിന്റെ വചനത്തിന്റെ പൊരുള്‍ നേരിട്ട് മനസ്സിലാക്കി ജീവിതം ക്രമീകരിക്കണം. അല്ലാതെ അവിടെയും ഇവിടെയും പറയുന്നവര്‍ കേട്ട് അതിന് പുറകെ പോകരുത്.

    ഇത്തരം വചനപ്രഘോഷകര്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നതായും കണ്ടുവരുന്നുണ്ട്. നല്ല ആശയമാണ് പുതിയ ആശയമാണ് പറയുന്നത് എന്നാണ് കേള്‍ക്കുന്നവരുടെ മട്ട്.

    പുതിയപുതിയ ആശയങ്ങള്‍ കത്തോലിക്കാസഭയ്ക്കില്ല. ഒരേ കര്‍ത്താവ്. ഒരേ കൂദാശ, ഒരേ വിശ്വാസം, ഒരേ സഭ. ഇതിനെ മാറ്റിമറിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരക്കാരുടെ പുറകെ പോകരുത്.

    മഞ്ഞാക്കലച്ചന്റെ മലയാളത്തിലുള്ള വചന സന്ദേശം മുഴുവൻ കേൾക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കുക

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!