കൊച്ചി: കോവിഡ് ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ അനേകര്‍ക്ക് ആശ്വാസവും സഹായവുമായി മാറിയിരിക്കുകയാണ് സഹൃദയ സമിരറ്റന്‍സ്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്‌കാരത്തിനുമായിട്ടാണ് സഹൃദയ സമരിറ്റന്‍സ് രൂപീകരിച്ചിരിക്കുന്നത്. ഈ ടീമിലേക്ക് ഇതിനകം 2500 പേര്‍ വോളണ്ടിയര്‍മാരായി പേരു രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ഉള്‍പ്പെട്ട ടീമാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍പ്രകാരമുള്ള മൃതസംസ്‌കാരത്തിന് ഇവരാണ് നേതൃത്വം നല്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച തൃക്കാക്കര കരുണാലയത്തിലെ സന്യാസിനികള്‍ക്കും അന്തേവാസികള്‍ക്കും ഭക്ഷണവും അനുബന്ധ സഹായങ്ങളും നല്കുന്നതും ഇവര്‍ തന്നെ.