മിച്ചിഗണ്‍: പ്രസന്റേഷന്‍ ഓഫ് ദ ബ്ലെസഡ് വെര്‍ജിന്‍ മേരി കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു.
പന്ത്രണ്ടു പേര്‍ ഒരു മാസത്തിനുള്ളിലാണ് മരണമടഞ്ഞത്. ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെയുള്ള തീയതികളിലായിരുന്നു ഈ മരണങ്ങള്‍. മറ്റൊരു മരണം നടന്നത് ജൂണ്‍ അവസാനമായിരുന്നു. ഇതിന് പുറമെ 17 കന്യാസ്ത്രീകള്‍ രോഗവാഹകരാകുകയും സുഖം പ്രാപിക്കുകയും ചെയ്തു.
മരണമടഞ്ഞ കന്യാസ്്ത്രീകളെല്ലാം 69 മുതല്‍ 99 വരെ പ്രായമുള്ളവരായിരുന്നു. മരണമടഞ്ഞവരില്‍ ഏറെയും അധ്യാപകരായി സേവനം ചെയ്തവരായിരുന്നു. ലൈബ്രറേറിയന്‍, ഓര്‍ഗനിസ്റ്റ്, നേഴ്‌സ് എന്നീ മേഖലകളില്‍ ശുശ്രൂഷ ചെയ്തവരുമുണ്ട്. ഒരാള്‍ വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.