സാത്താനും അവന്‍ വിതയ്ക്കുന്ന തിന്മകളും നമ്മുടെ ജീവിതത്തെ പലപ്പോഴും വലിയ പ്രതിസന്ധികളിലാക്കാറുണ്ട്. തി്ന്മയില്‍ അകപ്പെട്ട് കഴിഞ്ഞതിന് ശേഷം പ്രാര്‍ത്ഥിക്കുന്നതിന് പകരം തിന്മയുടെ സ്വാധീനം ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ നേരത്തെ തന്നെപ്രാര്‍ത്ഥിക്കുന്നതാണ് നല്ലത്. കര്‍തൃപ്രാര്‍ത്ഥനയില്‍ നാം നടത്തുന്നതും അത്തരമൊരു അപേക്ഷയാണല്ലോ.
ഇതാ തിന്മയില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് എപ്പോഴും ദൈവികസംരക്ഷണം പ്രാപിക്കാം:
യേശുവേ സാത്താന്റെ ആധിപത്യത്തില്‍ നിന്ന് എനിക്ക് സംരക്ഷണം തരണമേ. അവനോടും അവന്റെ കുത്സിത മാര്‍ഗ്ഗങ്ങളോടുമുളള എന്റെ എല്ലാ വിധേയത്വവും ഞാന്‍ ഉപേക്ഷിച്ചിരിക്കയാല്‍ എന്നെ അങ്ങയുടെ ഹൃദയത്തിലേക്ക് എടുക്കണമേ. എന്റെ ഇഷ്ടം സമര്‍പ്പിക്കുകയും വിനയവും അനുതാപവുമുള്ള ഹൃദയത്തോടെ മുട്ടിലിഴഞ്ഞ് അങ്ങയുടെ മുമ്പില്‍ ഞാന്‍ വരുകയും ചെയ്യുന്നു.
എന്റെ ജീവിതം അങ്ങയുടെ കൈകളില്‍ ഞാനേല്പിക്കുന്നു. തിന്മയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എന്നെ മോചിപ്പിക്കുകയും അങ്ങയുടെ സുരക്ഷിതമായ സംരക്ഷണത്തിന്റെ അഭയത്തിലേക്ക് ഇപ്പോഴും എന്നേക്കുമായി സ്വീകരിക്കുകയും ചെയ്യണമേ.ആമ്മേന്‍